നാഷനല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം

സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച് ബോര്‍ഡ് നടത്തുന്ന നാഷനല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ശാസ്ത്ര, എന്‍ജിനീയറിങ് വിഷയങ്ങളില്‍ വിദഗ്ധര്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കോളര്‍ഷിപ് നടത്തുന്നത്.
യോഗ്യത: അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം. എന്‍ജിനീയറിങ്, സയന്‍സ് വിഷയങ്ങളില്‍ പിഎച്ച്.ഡി അല്ളെങ്കില്‍ എം.ഡി/എം.എസ് ബിരുദം. പ്രബന്ധം സമര്‍പ്പിച്ച് ബിരുദം നേടാനായി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 35 കഴിയരുത്. സംവരണവിഭാഗത്തിന് അഞ്ചു വര്‍ഷത്തെ ഇളവ് ലഭിക്കും.
ഫെലോഷിപ്: മാസം 55,000 രൂപ. രണ്ടു ലക്ഷം രൂപ റിസര്‍ച് ഗ്രാന്‍റായി ലഭിക്കും.
തെരഞ്ഞെടുപ്പ്: സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച് ബോര്‍ഡ് നിയമിക്കുന്ന വിദഗ്ധസമിതി അഭിമുഖത്തിലൂടെയാണ് യോഗ്യരായവരെ കണ്ടത്തെുന്നത്.
അപേക്ഷിക്കേണ്ട വിധം:  www.serbonline.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഗവേഷണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ അപ്ലോഡ്ചെയ്യണം ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, അംഗീകാര പത്രിക തുടങ്ങിയവ പി.ഡി.എഫ് ഫയലുകളായി അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.