മെഡിക്കല്‍ പ്രവേശം: 21ന് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും

2015ലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളില്‍ ഒഴിവുവന്ന സര്‍ക്കാര്‍ സീറ്റുകള്‍ നികത്തുന്നതിന് സെപ്റ്റംബര്‍ 17ന് നടത്തിയ അലോട്ട്മെന്‍റിന് ശേഷം സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്‍റല്‍ കോളജുകളിലെയും ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വയനാട്, പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് ആന്‍ഡ് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ്, പത്തനംതിട്ട എന്നീ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ഒഴിവുവന്ന സര്‍ക്കാര്‍ സീറ്റുകള്‍ നികത്തുന്നതിനായി തിങ്കളാഴ്ച ഓണ്‍ലൈന്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. മൂന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഒഴികെ സ്വാശ്രയ മെഡിക്കല്‍/ഡെന്‍റല്‍ കോളജുകളില്‍ ഇതിനോടകം പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ റദ്ദാക്കും.

2015ലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശത്തിനായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിച്ച മറ്റ് അര്‍ഹരായ വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കണമെങ്കില്‍ www.cee.kerala.gov.in അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയ ‘Confirm’ ബട്ടണ്‍ ക്ളിക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഓപ്ഷന്‍ പുന:ക്രമീകരണം റദ്ദാക്കല്‍ എന്നിവ ഞായറാഴ്ച വൈകീട്ട് എട്ട് മുതല്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നുവരെ www.cee.kerala.gov.in ല്‍ ഉണ്ടായിരിക്കും.

നിശ്ചിത സമയത്തിനുള്ളില്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്ത വിദ്യാര്‍ഥികളെ എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്‍റിന് പരിഗണിക്കില്ല. നേരിട്ടോ തപാല്‍/ഫാക്സ്/ഇ-മെയില്‍ മുഖാന്തരമോ ഉള്ള ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/ഹയര്‍ ഓപ്ഷന്‍ പുന:ക്രമീകരണം/റദ്ദാക്കല്‍ എന്നിവക്കുള്ള അപേക്ഷകള്‍ പണിഗണിക്കില്ല. അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ്/ബാക്കി തുക സെപ്റ്റംബര്‍ 22, 23 തീയതികളിലൊന്നില്‍ എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കണം. ഫീസ്/ബാക്കി തുക അടച്ച ശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റ് ലഭിച്ച കോഴ്സ്/കോളജില്‍ 23ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശം നേടണം.

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്താനായി നടത്തുന്ന ഈ അലോട്ട്മെന്‍റില്‍ മറ്റ് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്‍റ് ഉണ്ടാകില്ല. മറ്റ് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് തുടര്‍ന്നുള്ള അലോട്ട്മെന്‍റ് സംബന്ധിച്ച് പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.