സംസ്കൃത സര്‍വകലാശാല എം.ഫില്‍, പിഎച്ച്.ഡി അപേക്ഷ നവംബര്‍ ഏഴുവരെ

കാലടി: കാലടി സംസ്കൃത സര്‍വകലാശാല എം.ഫില്‍, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് നവംബര്‍ ഏഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  സര്‍വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നടത്തുന്ന ഉര്‍ദു കോഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും. പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
നിര്‍ദിഷ്ട വിഷയത്തില്‍ ബി പ്ളസ് ഗ്രേഡ് / 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് യു.ജി.സി നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും.  
ഇംഗ്ളീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, കമ്പാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിങ്ക്വിസ്റ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസിലും ജന്‍റര്‍ സ്റ്റഡീസ്, വിമന്‍ സ്റ്റഡീസ്, ലാംഗ്വേജസ്, സോഷ്യല്‍ സയന്‍സസ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ജന്‍റര്‍ സ്റ്റഡീസിലുമുള്ള എം.ഫില്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അങ്ങനെയുള്ളവര്‍ അഡ്മിഷന്‍ കഴിഞ്ഞ് മൂന്നുമാസത്തിനകം ഡിഗ്രി/പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദൂര വിദ്യാഭ്യാസം വഴി ബിരുദാനന്തര ബിരുദം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. നവംബര്‍ 19ന് കാലടിയിലെ മുഖ്യകേന്ദ്രത്തില്‍  നടത്തുന്ന പ്രവേശ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലായിരിക്കും പ്രവേശം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റുകളായ www.ssus.ac.in, www.ssusonline.org സന്ദര്‍ശിക്കുക.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.