തിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകള്‍ ഒഴികെയുള്ള മെഡിക്കല്‍/അനുബന്ധ കോഴ്സിലേക്കുള്ള അവസാനത്തെ കേന്ദ്രീകൃത അലോട്ട്മെന്‍റ് നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 14ന് ആരംഭിക്കും.
മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ അഞ്ചാം ഘട്ട അലോട്ട്മെന്‍റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in വെബ്സൈറ്റില്‍ അവരവരുടെ ഹോംപേജില്‍ ലഭ്യമാക്കിയിട്ടുള്ള ‘confirm’ ബട്ടണ്‍ ക്ളിക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.
ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഓപ്ഷന്‍ പുന$ക്രമീകരണം, റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/ കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ 14.10.2015 മുതല്‍ 15.10.2015 വൈകീട്ട് അഞ്ചുവരെ ലഭ്യമാകും.
ഈസമയംവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ 16.10.2015ന് വൈകീട്ട് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുന്നതാണ്.
അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് /ബാക്കി തുക ഒക്ടോബര്‍ 17 മുതല്‍ 20 വരെയുള്ള തീയതികളിലൊന്നില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ (എസ്.ബി.ടി) തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കേണ്ടതാണ്. എസ്.ബി.ടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
ഫീസ്/ബാക്കി തുക അടച്ചശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റ് ലഭിച്ച കോഴ്സ്/ കോളജില്‍ 20ന് വൈകീട്ട് അഞ്ചിനുമുമ്പ് പ്രവേശം നേടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.