കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ ഫെലോ പ്രോഗ്രാം

കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ ഫെലോ പ്രോഗ്രാമിന് അപേക്ഷിക്കാം. ബിഹേവിയറല്‍ സയന്‍സ്, ഇക്കണോമിക്സ്, ഫിനാന്‍സ് ആന്‍ഡ് കണ്‍ട്രോള്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ്, ഓപറേഷന്‍സ് മാനേജ്മെന്‍റ്, പബ്ളിക് പോളിസി ആന്‍ഡ് മാനേജ്മെന്‍റ്, സ്ട്രാറ്റജിക് മാനേജ്മെന്‍റ് എന്നീ വിഷയങ്ങളിലാണ് ഫെലോ പ്രോഗ്രാം.
യോഗ്യത: ഒന്നാം ക്ളാസ് ബിരുദാനന്തര ബിരുദം/ബിരുദവും 55 ശതമാനം മാര്‍ക്കോടെ സി.എ, സി.എസ്, സി.എം.എ/എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ളാസ് ബിരുദം.
പ്ളസ് ടുവിന് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിരിക്കണം. അവസാന വര്‍ഷ എന്‍ജിനീയറിങ് ബിരുദവിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2015ലെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്/ജിമാറ്റ്, ജി.ആര്‍.ഇ, യു.ജി.സി-ജെ.ആര്‍.എഫ്, ഗേറ്റ് തുടങ്ങി ഏതെങ്കിലും യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം.
സ്റ്റൈപെന്‍ഡ്: മാസത്തില്‍ 27,000-30,000 രൂപ വരെ ഓരോ വിദ്യാര്‍ഥിക്കും ലഭിക്കും. വര്‍ഷത്തില്‍ 25,000 രൂപ പഠനോപകരണങ്ങള്‍ വാങ്ങാനും 40,000 രൂപ കമ്പ്യൂട്ടര്‍ ഗ്രാന്‍റായും ലഭിക്കും. ടീച്ചിങ് അസിസ്റ്റന്‍റായും വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിക്കാം. 11,000 രൂപ വരെ ഇതുവഴി മാസത്തില്‍ ലഭിക്കും. നാലുവര്‍ഷമാണ് സ്റ്റൈപെന്‍ഡ് ലഭിക്കുക.
തെരഞ്ഞെടുപ്പ്: അക്കാദമിക് നിലവാരത്തിന്‍െറയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍.
അപേക്ഷിക്കേണ്ട വിധം: www.programslive.iimcal.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി 2016 ജനുവരി 22. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.