ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയില്‍ പിഎച്ച്.ഡി

കൗണ്‍സില്‍ ഓഫ് സയിന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി(സി.എസ്.ഐ.ആര്‍)ന്‍െറ കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയില്‍ ശാസ്ത്ര വിഷയങ്ങളില്‍ പിഎച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു.
ഓര്‍ഗാനിക് കെമിസ്ട്രി, അനലറ്റിക്കല്‍ കെമിസ്ട്രി, പോളിമര്‍സ് ആന്‍ഡ് ഫിക്ഷണല്‍ മെറ്റീരിയല്‍സ്, ഇന്‍ഓര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി, മെഡിസണല്‍ കെമിസ്ട്രി ആന്‍ഡ് ഫാര്‍മകോളജി, മോളികുലാര്‍ മോഡലിങ് /കമ്പ്യൂട്ടേഷന്‍ കെമിസ്ട്രി, ബയോളജി/ കെമിക്കല്‍ ബയോളജി/ ബയോഇന്‍ഫര്‍മാറ്റിക്സ്, ബയോ എന്‍ജിനീയറിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, കെമിക്കല്‍ എന്‍ജിനിയറിങ് വിഷയങ്ങളിലാണ് പിഎച്ച്.ഡി ചെയ്യാന്‍ അവസരം.
യോഗ്യത: പിഎച്ച്.ഡി ഇന്‍ സയന്‍സ്: എം.എസ്സി കെമിസ്ട്രി (ഓര്‍ഗാനിക്/ ഇന്‍ ഓര്‍ഗാനിക്/ ഫിസിക്കല്‍/ അനലറ്റിക്കല്‍/ മെഡിസനല്‍ ആന്‍ഡ് പോളിമേര്‍സ്), ബയോളജി/ ബയോടെക്നോളജി/ മൈക്രോബയോളജി/ എന്‍വയോണ്‍മെന്‍റല്‍/ ജനിറ്റിക്/ സുവോളജി/ ഫിസിക്സ് സി.എസ്.ഐ.ആര്‍/ യു.ജി.സി നെറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയിരിക്കണം.
പിഎച്ച്.ഡി ഇന്‍ ഫാര്‍മകോളജി: എം.ഫാര്‍മ, നെറ്റ് യോഗ്യത.
പിഎച്ച്.ഡി ഇന്‍ എന്‍ജിനീയറിങ്: കെമിക്കല്‍/ മെകാനികല്‍/ എന്‍ജിനീയറിങ്/ ബയോടെക്നോളജി/ എന്‍വയോണ്‍മെന്‍റല്‍ സയന്‍സില്‍ ബി.ഇ/ ബി.ടെക്/ എം.ഇ/ എം.ടെക്.
അപേക്ഷിക്കേണ്ട വിധം: താല്‍പര്യമുള്ളവര്‍ക്ക് www.iictindia.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
 അക്കാദമി ഓഫ് സയിന്‍റിഫിക് ആന്‍ഡ് ഇന്നവേറ്റീവ് റിസര്‍ച്ചില്‍ പ്രവേശം ആഗ്രഹിക്കുന്നവര്‍ www.acsir.res.in വഴി അപേക്ഷിക്കാം.
അവസാന തീയതി ഒക്ടോബര്‍ 15.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.