ഇഗ്നോ പ്രവേശത്തിന് അപേക്ഷിക്കാം

ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ 2016 ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് അപേക്ഷിക്കാം.ബിരുദ-ബിരുദാനന്തര, ഡിപ്ളോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കുക. 
എം.എ ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ്, എജുക്കേഷന്‍, ആന്ത്രോപ്പോളജി, ജന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ്, മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക് (കൗണ്‍സലിങ്), എം.എ ഡിസ്റ്റന്‍സ് എജുക്കേഷന്‍, എം.എ ഇക്കണോമിക്സ്, ഇംഗ്ളീഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, പബ്ളിക് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാനാണ് അവസരം. സയന്‍സ്, ആര്‍ട്സ്, ടൂറിസം സ്റ്റഡീസ്, കോമേഴ്സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബാച്ലര്‍ ഓഫ് സോഷ്യല്‍വര്‍ക് തുടങ്ങിയവക്കും അപേക്ഷിക്കാം. 
onlineadmission.ignou.ac.inല്‍ അപേക്ഷാഫോറവും പ്രോസ്പെക്ടസും ലഭിക്കും. വെബ്സൈറ്റിലെ ‘Apply Online’ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.