തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ നാലരലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച വൈകീട്ടുള്ള കണക്കുകള്‍ പ്രകാരം 4,56,622 അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 4,42,681 അപേക്ഷകള്‍ കണ്‍ഫേം ചെയ്തിട്ടുണ്ട്. കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്തുനിന്നാണ് -72,858. ഇതര ജില്ലകളില്‍നിന്നുള്ള അപേക്ഷകളുടെ എണ്ണം: തിരുവനന്തപുരം- 37665, കൊല്ലം- 33326, പത്തനംതിട്ട -15741, ആലപ്പുഴ- 28269, കോട്ടയം -25027, ഇടുക്കി- 13984, എറണാകുളം- 38668, തൃശൂര്‍- 39441, പാലക്കാട്- 43000, കോഴിക്കോട്- 45713, വയനാട്- 11820, കണ്ണൂര്‍- 33962, കാസര്‍കോട്- 17148. മേയ് 25 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.