തിരുവനന്തപുരം: വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശത്തിന്‍െറ രണ്ടാം അലോട്ട്മെന്‍റ് ചൊവ്വാഴ്ച www.vhscap.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 25ന് വൈകീട്ട് നാലുവരെ അലോട്ട്മെന്‍റ് ലഭിച്ച സ്കൂളുകളില്‍ അനുബന്ധ രേഖകള്‍ ഹാജരാക്കി പ്രവേശംനേടാം. ഒന്നാം ഓപ്ഷനില്‍തന്നെ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്ഥിരപ്രവേശവും താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിരം/താല്‍ക്കാലിക പ്രവേശവും നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും നിശ്ചിതസമയത്തിനകം അഡ്മിഷന്‍ നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും. ആദ്യ അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശം നേടിയവരില്‍ രണ്ടാം അലോട്ട്മെന്‍റില്‍ പുതിയ ഓപ്ഷന്‍ ലഭിച്ചവര്‍ നേരത്തെ താല്‍ക്കാലിക അഡ്മിഷന്‍ നേടിയ സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതുതായി അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ പ്രവേശംനേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.