എം.ജിയില്‍ ഇനി മൈനര്‍ ബിരുദവും

കോട്ടയം: കേരളത്തില്‍ ആദ്യമായി എന്‍ജിനീയറിങ് ബിരുദത്തിന് പുറമെ ഒരു മൈനര്‍ ബിരുദം നേടാന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ തൊടുപുഴ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അവസരമൊരുക്കുന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പോളിമര്‍ തുടങ്ങിയ എന്‍ജിനീയറിങ് ശാഖകളില്‍ പഠിക്കുന്നവര്‍ക്ക് മറ്റ് നാലു ശാഖകളില്‍ ഒന്നിലോ മാനേജ്മെന്‍റിലോ അധികമായി ഒരു മൈനര്‍ ബിരുദമാണ് വിഭാവനം ചെയ്യുന്നത്. ഇതിലേക്കായി മൂന്നു മുതല്‍ ഏഴുവരെ സെമസ്റ്ററുകളില്‍ ഒരു മൈനര്‍ വിഷയം കൂടി പഠിക്കണം.

എന്‍ജിനീയറിങ് പാഠ്യപദ്ധതി പരിഷ്കരിക്കുന്ന വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനം.  പഠന ശാഖയില്‍ അടിസ്ഥാന പരിജ്ഞാനമുണ്ടാക്കുന്നതിനായി ഒന്നും രണ്ടും സെമസ്റ്ററില്‍ അടിസ്ഥാന വിഷയങ്ങള്‍ക്ക് തിയറിയും പ്രാക്ടിക്കലും സമന്വയിപ്പിച്ചുള്ള പാഠ്യപദ്ധതിക്കും ധാരണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.