ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി നടത്തുന്ന രണ്ടുവര്‍ഷ ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ആര്‍ക്കിയോളജി/ഹിസ്റ്ററി/ആന്ത്രോപ്പോളിജി/സംസ്കൃതം/അറബിക് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം. പ്രായപരിധി: 25. ആഗസ്റ്റ് 31 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സീറ്റ്: 15 എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.http://www.asi.nic.in
എഴുത്തുപരീക്ഷ സെപ്റ്റംബര്‍ രണ്ടിനും ഇന്‍റര്‍വ്യൂ നാല്, അഞ്ച് തീയതികളിലും നടക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്തയുടെ വെബ്സൈറ്റില്‍നിന്ന് (www.asi.nic.in) ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് 250 രൂപ. Director, Institute of Archaeology എന്നപേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡി.ഡിയായി ഫീസ് അടക്കണം. അപേക്ഷ ആഗസ്റ്റ് ഏഴിനകം Director, Institute of Archaeology, Archaeological Survey of India, Red Fort, Delhi 110006 എന്ന വിലാസത്തില്‍ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.