കാലിക്കറ്റ് എം.സി.ജെ: അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും നടത്തുന്ന മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (എം.സി.ജെ) കോഴ്സ് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 24നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷാ ഫീസ്: 300 രൂപ (എസ്.സി/എസ്.ടി-100 രൂപ). ഇംഗ്ളീഷ് പരിജ്ഞാനം, പൊതുവിജ്ഞാനം, സര്‍ഗരചന എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. യോഗ്യത: 45 ശതമാനം മാര്‍ക്കോടെയുള്ള ഏതെങ്കിലും അംഗീകൃത ബിരുദം, പ്രഫഷനല്‍ ബിരുദധാരികള്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ജൂലൈ നാലിനാണ് പ്രവേശപരീക്ഷ. മാതൃകാ ചോദ്യപേപ്പര്‍ സര്‍വകലാശാല വെബ്സൈറ്റില്‍ www.calicutuniversity.info) ലഭ്യമാണ്. വിവരങ്ങള്‍ക്ക് www.cuonline.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.