ന്യൂഡല്‍ഹി: യു.ജി.സി ആക്ട് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന 21 വ്യാജ യൂനിവേഴ്സിറ്റികളുടെ പട്ടിക യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷന്‍ പുറത്തുവിട്ടു. വ്യാജ യൂനിവേഴ്സിറ്റികളുടെ പട്ടിക www.ugc.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
കമേഴ്സ്യല്‍ യൂനിവേഴ്സിറ്റി ലിമിറ്റഡ് ദാര്യഗഞ്ച് ഡല്‍ഹി, യുനൈറ്റഡ് നേഷന്‍സ് യൂനിവേഴ്സിറ്റി ഡല്‍ഹി, വൊക്കേഷനല്‍ യൂനിവേഴ്സിറ്റി ഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ന്യൂഡല്‍ഹി, എ.ഡി.ആര്‍ സെന്‍ട്രിക് ജുഡീഷ്യല്‍ യൂനിവേഴ്സിറ്റി ന്യൂഡല്‍ഹി, കേസര്‍വാനി വിദ്യാപീഠ് ജബല്‍പൂര്‍ മധ്യപ്രദേശ്, രാജ അറബിക് യൂനിവേഴ്സിറ്റി നാഗ്പൂര്‍ മഹാരാഷ്ട്ര, സെന്‍റ് ജോണ്‍സ് യൂനിവേഴ്സിറ്റി കേരളം.
ബദഗാന്‍വി സര്‍ക്കാര്‍ ഓപണ്‍ വേള്‍ഡ് യൂനിവേഴ്സിറ്റി എജുക്കേഷന്‍ സൊസൈറ്റി കര്‍ണാടക, മൈഥിലി യൂനിവേഴ്സിറ്റി ദര്‍ബാന്‍ഗ ബിഹാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്രനേറ്റിവ് മെഡിസിന്‍ കൊല്‍ക്കത്ത, ഡി.ഡി.ബി സാന്‍സ്ക്രിറ്റ് യൂനിവേഴ്സിറ്റി തിരുച്ചിറപ്പിള്ളി തമിഴ്നാട്, ഗുരുകുല്‍ വിശ്വവിദ്യാലയ വൃന്ദാവന്‍ ഉത്തര്‍പ്രദേശ്, നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി അലീഗഢ് ഉത്തര്‍പ്രദേശ്, വാരണാസ്യ സംസ്കൃത വിശ്വവിദ്യാലയ വൃന്ദാവന്‍ ഉത്തര്‍പ്രദേശ്, നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ളക്സ് ഹോമിയോപ്പതി കാണ്‍പൂര്‍, മഹിള ഗ്രാം വിശ്വവിദ്യാലയ അലഹബാദ്, ഗാന്ധി ഹിന്ദി വിദ്യാപീഠ് അലഹബാദ്, ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷത്ത് നോയിഡ, ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയ മധുര, മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയ പ്രതാപ്ഗഢ് എന്നിവയാണ് 1956ലെ യു.ജി.സി ആക്ട് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സിറ്റികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.