കണ്ണൂര്‍ സര്‍വകലാശാല: ഡിഗ്രി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഒന്നാം വര്‍ഷ ഡിഗ്രി ഏകജാലക പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.  ബി.എ./ബി.എസ്സി/ബി.കോം/ബി.ബി.എ/ബി.സി.എ/ ബി.എസ്.ഡബ്ള്യു./ബി.ടി.ടി.എം പ്രോഗ്രാമുകളിലേക്കാണ് പ്രവേശം. ഓണ്‍ ലൈന്‍ അഡ്മിഷന്‍ ജൂണ്‍ 12ന് വൈകീട്ട് നാല് മണിക്ക് തുടങ്ങും. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ രണ്ടുമണി മുതല്‍ ലഭ്യമാവും.

പ്രവേശം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. ബി.എ അഫ്ദലുല്‍ ഉലമ, കാസര്‍കോട് മാര്‍ത്തോമ കോളജിലെ ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ കോഴ്സ് (ഫോര്‍ ദ ഹിയറിങ് ഇംപയേര്‍ഡ്) എന്നിവയും പി.കെ.കെ.എം കോളജ് ഓഫ് അപൈ്ളഡ് സയന്‍സ്, മാനന്തവാടിയിലെ എല്ലാ കോഴ്സുകളും കേന്ദ്രീകൃത അലോട്ട്മെന്‍റ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏകജാലക സംവിധാനം വഴിയുള്ള അഡ്മിഷന്‍  www. cap.kannuruniversity.ac.in  വെബ്സൈറ്റില്‍ ലഭ്യമാവും. പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച പ്രകാരം കൃത്യമായ വിവരങ്ങള്‍ നല്‍കാത്ത പക്ഷം അപേക്ഷകള്‍ നിരസിക്കും. അപേക്ഷാ ഫീസ്, അഡ്മിഷന്‍ ഫീസ് തുടങ്ങിയവക്കുള്ള ചലാന്‍ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ടിയുടെ എല്ലാ ബ്രാഞ്ചുകളിലും അടക്കാവുന്നതാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.