തിരുവനന്തപുരം: കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളജുകളിലെയും സംസ്ഥാന സര്‍ക്കാറുമായി സീറ്റ് പങ്കിടുന്നതിന് കരാര്‍ ഒപ്പിട്ട സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2015-16 അധ്യയന വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ 45 ശതമാനം മാര്‍ക്കോടെ പാസാകണം. പട്ടികജാതി വര്‍ഗ വിഭാഗത്തിന് 45ശതമാനം മാര്‍ക്ക് മതി. 2015 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.
ജൂണ്‍ 6 മുതല്‍ 15 വരെ പ്രവേശ പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജൂണ്‍ 28ന് ഞായറാഴ്ച പരീക്ഷ നടത്തും.
അപേക്ഷാഫീസ് ജനറല്‍ / എസ്.ഇ.ബി.സി വിഭാഗത്തിന് 600 രൂപയും പട്ടികജാതി -വര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് അനുബന്ധ രേഖകള്‍ സഹിതം നേരിട്ടോ / രജിസ്റ്റേഡ് തപാല്‍ / സ്പീഡ് പോസ്റ്റ് മുഖാന്തരമോ കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ് ശാന്തിനഗര്‍, തിരുവനന്തപുരം -695001 വിലാസത്തില്‍ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.