അവസരങ്ങളൊരുക്കി മദ്രാസ് ഐ.ഐ.ടി വിളിക്കുന്നു

ഉന്നത സാങ്കേതികവിദ്യ രംഗത്ത് ജോലി ആഗ്രഹിക്കുന്നവരുടെ സ്വപ്നമാണ് ഐ.ഐ.ടി പഠനം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള ഷോര്‍ട്ട് ടേം കോഴ്സുകള്‍ക്കുശേഷം മികച്ച ജോലിയും സാമ്പത്തികഭദ്രതയും നേടാമെന്ന സ്വപ്നങ്ങള്‍ അസ്തമിക്കുകയാണ്. ഓരോ ട്രേഡിലും വിദഗ്ധരെയാണ് കമ്പനികള്‍ തേടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന് സാങ്കേതിക വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സംഭാവന ചെയ്യുക എന്ന ലക്ഷ്യംവെച്ചാണ് ഐ.ഐ.ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്വയംഭരണാവകാശമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇവ. മാണ്ഡി, രൂപനഗര്‍, റൂര്‍ക്കി, ഡല്‍ഹി, ജോധ്പുര്‍, കാണ്‍പുര്‍, പട്ന, ഗുവാഹതി, വാരാണസി, ഖരഗ്പൂര്‍, ഗാന്ധിനഗര്‍, ഇന്ദോര്‍, ഭുവനേശ്വര്‍, മുംബൈ, ഹൈദരാബാദ്, മദ്രാസ് ഐ.ഐ.ടികളാണ് നിലവിലുള്ളത്.

ഇന്‍റര്‍നാഷനല്‍ കമ്പനികള്‍ സാങ്കേതിക വിദഗ്ധരെ തേടി ഓരോ വര്‍ഷവും ഐ.ഐ.ടികളില്‍ എത്താറുണ്ട്. ഫേസ്ബുക്, ഗൂഗ്ള്‍, സോണി, മൈക്രോസോഫ്റ്റ്, ഹിന്ദുസ്ഥാന്‍ യൂനിലീവര്‍  തുടങ്ങിയ  40 കമ്പനികള്‍ സ്വപ്നതുല്യമായ അവസരങ്ങള്‍ നല്‍കി ഐ.ഐ.ടി ബിരുദധാരികളെ കാത്തിരിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ രാജ്യത്തിനകത്ത് 30 ലക്ഷം മുതലും വിദേശത്ത് ഒരു കോടി വരെയും വാര്‍ഷിക ശമ്പളം ലഭിക്കുന്നവരുണ്ട്. ഒരു കമ്പനിയുടെ നിലനില്‍പിനുതന്നെ അവശ്യ ഘടകമായതിനാല്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ദിനംതോറും അവസരങ്ങള്‍ കൂടിവരുകയാണ്. വിവിധ കോഴ്സുകള്‍ക്ക് പുറമെ പരിശീലനവും ഐ.ഐ.ടികള്‍ നല്‍കാറുണ്ട്. ഐ.ഐ.ടി പഠനത്തിന്‍െറ വിലാസത്തില്‍ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ ഇപ്പോള്‍ അവസരമുണ്ട്.

മദ്രാസ് ഐ.ഐ.ടിയില്‍ അവസരം

2015-2016 വര്‍ഷത്തെ പരിശീലന പരിപാടികള്‍ക്കായി ഐ.ഐ.ടി മദ്രാസ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സെന്‍ട്രല്‍ ഇലക്ട്രോണിക്സ് സെന്‍റര്‍, സെന്‍ട്രല്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ എയ് ഡഡ് എന്‍ജിനീയറിങ് ഇന്‍ ദ സി.എ.ഇ ലാബ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്മെന്‍റ്, ട്രേഡ് അപ്രന്‍റിസ് അറ്റ് സെന്‍ട്രല്‍ വര്‍ക്ഷോപ് ആന്‍ഡ് അദര്‍ ഡിപ്പാര്‍ട്മെന്‍റ്സ്, ടെക്നീഷ്യന്‍ അപ്രന്‍റിസ് അറ്റ് സെന്‍ട്രല്‍ വര്‍ക്ഷോപ് ആന്‍ഡ് അദര്‍ ഡിപ്പാര്‍ട്മെന്‍റ്സ് പരിശീലനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത:  
•സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്മെന്‍റില്‍ രണ്ടു വര്‍ഷം നീളുന്ന പരിശീലനമാണ് നല്‍കുന്നത്. 23 വയസ്സ് കവിയാത്ത ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/ഇലക്ട്രോണിക്സ് ആന്‍ഡ് എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ളോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. 7000 രൂപ മാസം സ്റ്റൈപന്‍ഡ് ലഭിക്കും.

 •സെന്‍ട്രല്‍ ലൈബ്രറി ട്രെയ്നി: 28 വയസ്സ് കഴിയാത്ത ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാസം 10,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. രണ്ടു വര്‍ഷം തുടരുന്ന പരിശീലനമാണ് ഉണ്ടാവുക.

 •കമ്പ്യൂട്ടര്‍ എയ്ഡഡ് എന്‍ജിനീയറിങ് ഇന്‍ ദ സി.എ.ഇ ലാബ്: മെക്കാനിക്കല്‍ അല്ളെങ്കില്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ബി.ടെക് കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ സോഫ്റ്റ്വെയറില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. 25 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. 10,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും.

 •ട്രേഡ് അപ്രന്‍റിസ് അറ്റ് സെന്‍ട്രല്‍ വര്‍ക്ഷോപ്: 24 വയസ്സ് കഴിയാത്ത കാര്‍പെന്‍ററി, ഫിറ്റര്‍, മെഷിനിസ്റ്റ്, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക് തുടങ്ങിയ മേഖലയില്‍ ഐ.ടി.ഐ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
 •ടെക്നീഷ്യന്‍ അപ്രന്‍റിസ് അറ്റ് സെന്‍ട്രല്‍ വര്‍ക്ഷോപ്: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഡിപ്ളോമയുള്ള 24 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം: www.iitm.ac.inല്‍ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് 100 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം റിക്രൂട്ട്മെന്‍റ് സെക്ഷന്‍, ഐ.ഐ.ടി മദ്രാസ്, ചെന്നൈ എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ആഗസ്റ്റ് 21. വിവരങ്ങള്‍ വെബ്സൈറ്റില്‍.  


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.