ഡിസൈന്‍ പി.ജി ഡിപ്ളോമ: സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ (കെ.എസ്.ഐ.ഡി) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകളില്‍  ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് അഞ്ചിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഇന്‍റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈന്‍, ഇന്‍റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഐ.ടി ഇന്‍റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍ കോഴ്സുകളിലാണ് ഒഴിവ്.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്‍െറ പാഠ്യപദ്ധതിയുടെയും അധ്യാപകരുടെയും സഹായത്തോടെ നടത്തുന്ന 30 മാസത്തെ കോഴ്സുകളില്‍ ആറുമാസത്തെ ഇന്‍േറണ്‍ഷിപ്പുള്‍പ്പെടെ അഞ്ചു സെമസ്റ്ററുകളാണുള്ളത്. കെ.എസ്.ഐ.ഡി കാമ്പസില്‍ അഞ്ചിന് രാവിലെ 9.30ന് സ്പോട്ട് അഡ്മിഷന്‍ ആരംഭിക്കും. അഭിമുഖത്തിന്‍െറയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശം. വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുംകൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങള്‍ 0474 -2710393, 8089042927ലും www.ksid.co.in വെബ്സൈറ്റ് ലഭിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT