ബംഗളൂരു യൂനിവേഴ്സിറ്റിയിലെ ജ്ഞാനഭാരതി ആന്‍ഡ് സെന്‍ട്രല്‍ കോളജ് കാമ്പസ്, കൊലാര്‍ പി.ജി സെന്‍റര്‍, അഫിലിയേറ്റഡ് കോളജ് എന്നിവിടങ്ങളിലേക്ക് വിവിധ പി.ജി, പി.ജി ഡിപ്ളോമ, ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
150 രൂപ (എസ്.സി/എസ്.ടി 75) ഓണ്‍ലൈനായോ ഓഫ്ലൈനായോ അപേക്ഷാ ഫീസ് അടക്കാം. bangaloreuniversity.ac.in എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോറവും പ്രോസ്പെക്ടസും ലഭിക്കും. പൂരിപ്പിച്ച ഫോറവും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബന്ധപ്പെട്ട ഡിപാര്‍ട്മെന്‍റ് ചെയര്‍പേഴ്സന് അയക്കേണ്ടതാണ്.എം.എസ്സി ഓഡിയോളജി, സ്പീച്ച് ലാഗ്വേജ് പാത്തോളജി, എം.എസ്സി ഹോംസയന്‍സ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഡീന്‍, ഫാക്കല്‍റ്റി ഓഫ് സയന്‍സ്, ഡിപാര്‍ട്മെന്‍റ് ഓഫ് ബയോകെമിസ്ട്രി, ബംഗളൂരു യൂനിവേഴ്സിറ്റി, സെന്‍ട്രല്‍ കോളജ് കാമ്പസ്, ബംഗളൂരു-560001 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അവസാന തീയതി 22.07.2015. വിശദവിവരങ്ങള്‍ bangaloreuniversity.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.