കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിഗ്രി ഏകജാലക പ്രവേശത്തിനുള്ള ഫസ്റ്റ് അലോട്ട്മെന്‍റ് ജൂലൈ എട്ടിനും സെക്കന്‍ഡ് അലോട്ട്മെന്‍റ് ജൂലൈ 17നും നടക്കും. ഫസ്റ്റ് അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ എട്ടിനും 15നും ഇടയിലും സെക്കന്‍ഡ് അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ 17നും 21നും ഇടയിലും ചലാന്‍ ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ടിയില്‍ നിര്‍ദിഷ്ട ഫീസടച്ചതിനുശേഷം വിവരങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
അല്ലാത്ത പക്ഷം അലോട്ട്മെന്‍റ് കാന്‍സല്‍ ചെയ്യും. ഫീസടക്കുന്ന മുറക്ക് ജൂലൈ 17 മുതല്‍ അലോട്ട്മെന്‍റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
ജൂലൈ 22 മുതല്‍ 25 വരെയാണ് കോളജുകളില്‍ അഡ്മിഷന്‍ നടക്കുക.
അഡ്മിഷന്‍ സമയത്ത് നേരത്തെ ലഭിച്ച അഡ്മിഷന്‍ രജിസ്ട്രേഷന്‍െറ പ്രിന്‍റൗട്ടും അലോട്ട്മെന്‍റ് മെമ്മോയും രജിസ്ട്രേഷന്‍ അഡ്മിഷന്‍ എന്നിവയുടെ ഒറിജിനല്‍ ചലാന്‍ രസീതുകളും വരുമാനം, ജാതി, സ്ഥിര താമസം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.