നിഷില്‍ ഇ.സി.എസ്.ഇ ഡിപ്ളോമ: 10വരെ അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ(നിഷ്)ഒരു വര്‍ഷത്തെ ഡിപ്ളോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്പെഷല്‍ എജുക്കേഷന്‍ (ഡി.ഇ.സി.എസ്.ഇ എച്ച്.ഐ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ  നടത്തുന്ന കോഴ്സിലേക്ക് ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം.
കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന. കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക്  പ്ളസ് ടു അല്ളെങ്കില്‍ പ്രീഡിഗ്രി മതിയാകും. ശ്രവണവൈകല്യബാധിത വിദ്യാര്‍ഥികളുടെ പുനരധിവാസകേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി കഴിവും കാര്യക്ഷമതയുമുള്ള അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനാണ് കോഴ്സ് ലക്ഷ്യമിടുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ 10നകം www.admissions.nish.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.