കിക്മയില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂനിയന്‍െറ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്‍റില്‍(കിക്മ)എം.ബി.എ(ഫുള്‍ടൈം) 2015^17ബാച്ചിലെ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജൂലൈ ആറിന് കോളജ് കാമ്പസില്‍ രാവിലെ 10മുതല്‍ നടത്തും.
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സസ് സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്പെഷലൈസേഷന് അവസരമുണ്ട്.
സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് മുന്‍ഗണന. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും ഇതുവരെ അപേക്ഷാ ഫോറം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം.
ഫോണ്‍: 9447002106/ 9447134484. വെബ്സൈറ്റ്: www.kicmakerala.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.