ഓപ്ഷന്‍ പുന$ക്രമീകരിക്കാന്‍ ചൊവ്വാഴച വരെ സമയം
തിരുവനന്തപുരം: 2015 ലെ പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്‍റ് നടപടിക്രമങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ എന്‍ജിനീയറിങ്/ആര്‍കിടെക്ചര്‍ കോഴ്സുകളിലേക്ക് മാത്രമാണ് അലോട്ട്മെന്‍റ്.
നിലവിലെ ഹയര്‍ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്‍റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in വെബ്സൈറ്റില്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.
ഓപ്ഷന്‍ പുന$ക്രമീകരണം/റദ്ദാക്കല്‍, പുതുതായി ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ ശനിയാഴ്ച മുതല്‍ ചൊവ്വാഴച രാത്രി 10 വരെ ലഭ്യമാകും. രണ്ടാംഘട്ട അലോട്ട്മെന്‍റ് പത്താം തീയതി പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ ഫീസ്/ബാക്കി തുക പത്ത് മുതല്‍ 15 ാം തീയതി വരെയുള്ള ദിവസങ്ങള്‍ക്കകം എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ഒടുക്കണം. വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റ് ലഭിച്ച കോഴ്സ്/കോളജില്‍ 15ന് വൈകുന്നേരം അഞ്ചിനുമുമ്പ് പ്രവേശം നേടണം.
ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്ത വരെ രണ്ടാംഘട്ട അലോട്ട്മെന്‍റില്‍ പരിഗണിക്കില്ല. എന്നാല്‍, നിശ്ചിത തീയതിക്കകം ഫീസ് അടച്ച പക്ഷം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരുടെ ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്‍റ് നിലനില്‍ക്കും.
രണ്ടാംഘട്ട അലോട്ട്മെന്‍റില്‍ താഴെപ്പറയുന്ന കോളജുകളിലേക്കും/കോഴ്സുകളിലേക്കും പുതുതായി ഓപ്ഷന്‍ നല്‍കാം.
കോളജ് കോഡ്, കോളജ്, കോഴ്സ് കോഡ്, സീറ്റ്സ് എന്ന ക്രമത്തില്‍: ഗവണ്‍മെന്‍റ് കണ്‍ട്രോള്‍ഡ് സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജുകള്‍: ടി.കെ.ആര്‍, കോളജ് ഓഫ് എന്‍ജിനീയറിങ്, തൃക്കരിപ്പൂര്‍, കാസര്‍കോട് -ഐ.ടി. 30.
പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജുകള്‍: പി.എന്‍.സി ^പിന്നാക്കിള്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, അരീപ്ളാച്ചി പി.ഒ, അഞ്ചല്‍ -എ.ഒ-60, എ.യു-60. സി.സി.വി ^കൊച്ചിന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, വലിയപറമ്പ്, എടയൂര്‍, മലപ്പുറം ^എം.ആര്‍-60, സി.എച്ച്^60. സി.ഐ.എം ^കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഈറ്റപ്പിള്ളി, മണ്ണത്തൂര്‍ പി.ഒ, എറണാകുളം.
പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍കിടെക്ചര്‍ കോളജുകള്‍: ടി.ജെ.ആര്‍ -തേജസ്സ് കോളജ് ഓഫ് ആര്‍കിടെക്ചര്‍, വെള്ളറക്കാട്, തൃശൂര്‍ എ.ആര്‍-40. എ.എസ്.ആര്‍ -ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷന്‍സ്, സില്‍വര്‍ സാന്‍ഡ് ഐലന്‍ഡ്, വൈറ്റില, കൊച്ചി -എ.ആര്‍-40, ഡി.സി.ആര്‍ -ഡി.സി. സ്കൂള്‍ ഓഫ് ആര്‍കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍, പുള്ളിക്കാനം, വാഗമണ്‍, ഇടുക്കി -എ.ആര്‍^ 40.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ 0471 2339101, 2339102, 2339103, 2339104 ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.