സിദ്ധ-യുനാനി കോഴ്സ് പ്രവേശം

തിരുവനന്തപുരം: ബംഗളൂരുവിലെ സര്‍ക്കാര്‍ യുനാനി കോളജിലെ ബി.യു.എം.എസ് കോഴ്സിലേക്കും തമിഴ്നാട്ടിലെ പാളയംകോട്ടയിലുള്ള സര്‍ക്കാര്‍ സിദ്ധ കോളജിലെ ബി.എസ്.എം.എസ് കോഴ്സിലേക്കും 2015-16 അധ്യയന വര്‍ഷത്തിലേക്ക് കേരളത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് (സിദ്ധ-ഒന്ന്,യുനാനി-ഒന്ന്) വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ളസ് ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക്  55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുകയും 2015-16ലെ കേരള എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും ചെയ്തവര്‍.  പ്ളസ് ടു, എന്‍ട്രന്‍സ് പരീക്ഷയില്‍ നേടിയ റാങ്കിന്‍െറ തെളിവ്, അഡ്മിറ്റ് കാര്‍ഡ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ  ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ നാലിന് വൈകുന്നേരം അഞ്ചിനുമുമ്പ് ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2339307, ഇ-മെയില്‍: dametvm@yahoo.co.in

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.