ആര്‍ക്കിയോളജി ഡിപ്ളോമ കോഴ്സിനും ഇന്‍േറണ്‍ഷിപ്പിനും അവസരം

തിരുവനന്തപുരം: എറണാകുളം പട്ടണത്തില്‍ കെ.സി.എച്ച്.ആറിന്‍െറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി നടത്തുന്ന ഒരു വര്‍ഷ ആര്‍ക്കിയോളജി ഡിപ്ളോമ കോഴ്സിന്‍െറ രണ്ടാം സെമസ്റ്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
ആര്‍ക്കിയോളജിയില്‍ താല്‍പര്യമുളള ബിരുദാനന്തര ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡിപ്ളോമ കോഴ്സിന്‍െറ ആദ്യ സെമസ്റ്റര്‍ അടുത്ത ബാച്ചിനൊപ്പം പൂര്‍ത്തീകരിച്ചാല്‍ മതിയാകും.
അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി പ്രതിമാസം 10,000 രൂപ സ്കോളര്‍ഷിപ് ലഭിക്കും.
വിശദാംശങ്ങള്‍ക്ക് കെ.എസി.എച്ച്.ആര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. പട്ടണം പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുതല്‍ മൂന്നുമാസം വരെ നീളുന്ന ആര്‍ക്കിയോളജി ഇന്‍േറണ്‍ഷിപ്പിനും അവസരമുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് kchrtvm@gmail.com  എന്ന ഇ-മെയിലിലോ 9562848577, 9847449495 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.