എം.ബി.എല്‍ മീഡിയ സ്കൂളില്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കോഴ്സ്

കോഴിക്കോട്: മീഡിയവണ്‍^മാധ്യമം സംരംഭമായ എം.ബി.എല്‍  മീഡിയ സ്കൂളില്‍  ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
നാലു മാസം നീളുന്ന ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കോഴ്സില്‍, വിദ്യാര്‍ഥികള്‍ക്ക് മീഡിയവണിലെ എന്‍ജിനീയര്‍മാരുടെ കീഴില്‍ വിദഗ്ധ പരിശീലനം ലഭിക്കും. യോഗ്യത: ബി.ടെക് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്). അവസാന തീയതി:  ആഗസ്റ്റ് 24. അപേക്ഷാ ഫീസ്: 500 രൂപ. വിവരങ്ങള്‍ക്ക്: എം.ബി.എല്‍ മീഡിയ സ്കൂള്‍, ഹൈവേ ഗാര്‍ഡന്‍സ്, ചുങ്കം, ഫറോക്ക്, കോഴിക്കോട്-673631. ഫോണ്‍: 8943347460/ 0495 2482455. Email: mediaschool.mbl@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.