ബി.ടെക് ഫലം

ബി.ടെക് ഫലം
തിരുവനന്തപുരം: ഒക്ടോബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷാകേന്ദ്രമായ അര്‍ച്ചന എന്‍ജിനീയറിങ് കോളജിന്‍െറ ഫലം വെബ്സൈറ്റില്‍ ലഭിക്കും. പ്രസ്തുത കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ഏപ്രിലില്‍ നടത്തുന്ന എട്ടാം സെമസ്റ്റര്‍ പരീക്ഷക്ക്  17 വരെ അപേക്ഷകള്‍ സര്‍വകലാശാലയില്‍ നേരിട്ട് സമര്‍പ്പിക്കണം.
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ്സി ഇലക്ട്രോണിക്സ് (2014 അഡ്മിഷന്‍) പ്രായോഗിക പരീക്ഷ ഏപ്രില്‍ 17, 20 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടത്തും. ടൈംടേബ്ള്‍ വെബ്സൈറ്റിലും പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും.
ബി.കോം പരീക്ഷാകേന്ദ്രങ്ങള്‍
കേരള സര്‍വകലാശാല ഏപ്രില്‍ 17ന് തുടങ്ങുന്ന ബി.കോം (ആന്വല്‍ സ്കീം - പാര്‍ട്ട് മൂന്ന് - 2006 സ്കീം പ്രൈവറ്റ്, എല്‍.എസ്.സി/ എസ്.ഡി.ഇ) പരീക്ഷക്ക് കരമന എന്‍.എസ്.എസ് കോളജ് ഫോര്‍ വിമന്‍ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ടവര്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടത്തെന്നെ പരീക്ഷയെഴുതണം.  കൊല്ലം എസ്.എന്‍. കോളജ് പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ കൊല്ലം എസ്.എന്‍. കോളേജ് ഫോര്‍ വിമനില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടത്തെന്നെ പരീക്ഷയെഴുതണം. 
ആണ്‍കുട്ടികള്‍ കൊല്ലം എസ്.എന്‍ കോളജിലും പരീക്ഷയെഴുതണം.  കൊല്ലം ടി.കെ.എം. കോളജ്, ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് എന്നിവ പരീക്ഷാകേന്ദ്രങ്ങളായി ആവശ്യപ്പെട്ടവര്‍ യഥാക്രമം കൊല്ലം എഫ്.എം.എന്‍ കോളജ്, ചേര്‍ത്തല എസ്.എന്‍ കോളജ് എന്നിവിടങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടത്തെന്നെ പരീക്ഷയെഴുതണം. കൊല്ലം ടി.കെ.എം. കോളജ്, ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് എന്നിവ ബി.കോം (മേഴ്സി ചാന്‍സ്  - 1996 സ്കീം) പരീക്ഷാകേന്ദ്രങ്ങളാണ്.
ബി.എ പരീക്ഷാകേന്ദ്രങ്ങള്‍
ഏപ്രില്‍ 17ന് തുടങ്ങുന്ന മൂന്നാം വര്‍ഷ ബി.എ പരീക്ഷക്ക് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ പാളയം എസ്.ഡി.ഇയില്‍നിന്ന് ഏപ്രില്‍ 10, 11, 13 തീയതികളില്‍ ഹാള്‍ടിക്കറ്റുകള്‍ വാങ്ങി തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജ് (സെന്‍റര്‍ നം.3 - രജി.നം. 16001 - 16407, 16608-16615, 16868-17243, 17390-17426, അവസാന വര്‍ഷ സപ്ളിമെന്‍ററി - രജി.നം. 174001-174230, ബി.എ അഫ്ദലുല്‍ ഉലമ - രജി.നം. 40101 - 40130), തിരുവനന്തപുരം ഓള്‍ സെയിന്‍റ്സ് കോളജ് (സെന്‍റര്‍ നം. 3 എ - രജി.നം. 16408-16604, 16617-16866, 17253-17389, 17429-17591), തിരുവനന്തപുരം എം.ജി കോളജ് (സെന്‍റര്‍ നം 3 ബി - രജി.നം. 17592-18143, എല്‍.എസ്.സി രജി.നം. 1001 - 1102) എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.