പരീക്ഷകള്‍

പരീക്ഷകള്‍
കണ്ണൂര്‍: രണ്ടും നാലും സെമസ്റ്റര്‍ ബി.എസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ്) ഡിഗ്രി (റഗുലര്‍-മേയ് 2015) പരീക്ഷകള്‍ യഥാക്രമം മേയ് 14, 13 തീയതികളില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴകൂടാതെ ഏപ്രില്‍ 10 മുതല്‍ 17വരെയും 130 രൂപ പിഴയോടെ ഏപ്രില്‍ 20വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട്, എ.പി.സി ചലാന്‍ എന്നിവ ഏപ്രില്‍ 22നകം സര്‍വകലാശാലയില്‍ എത്തിക്കണം.
എം.ടെക് പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.ടെക് (സിവില്‍ എന്‍ജിനീയറിങ്) പ്രായോഗിക പരീക്ഷ (ജൂലൈ 2014) ഏപ്രില്‍ 10ന് നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടണം.
ഏപ്രില്‍ ഒന്ന്, ആറ് തീയതികളില്‍ നടത്താതെ മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ഫാഷന്‍ ഡിസൈനിങ് കോഴ്സിന്‍െറ പ്രായോഗിക പരീക്ഷ/വൈവ വോസി ഏപ്രില്‍ 13ന് തോട്ടടയിലെ കമ്യൂണിറ്റി കോളജ് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടണം.
കോണ്‍ടാക്ട് ക്ളാസുകള്‍
വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ കോണ്‍ടാക്ട് ക്ളാസുകള്‍ 11, 12 തീയതികളില്‍ താഴെപറയുന്ന സെന്‍ററുകളില്‍ നടത്തും.
എസ്.എന്‍ കോളജ് കണ്ണൂര്‍-ഏപ്രില്‍ 11: ഒന്നാംവര്‍ഷ എം.കോം-ബിസിനസ് എന്‍വിയോണ്‍മെന്‍റ്, ഒന്നാംവര്‍ഷ എം.എസ്സി മാത്സ്-ആള്‍ജിബ്ര-II, ഒന്നാംവര്‍ഷ എം.എ ഹിസ്റ്ററി-സ്റ്റേറ്റ് ആന്‍ഡ് സൊസൈറ്റി ഇന്‍ ഇയേര്‍ളി ഇന്ത്യ, ഒന്നാംവര്‍ഷ എം.എ പൊളിറ്റിക്കല്‍ സയന്‍സ്-ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് തിയറി ആന്‍ഡ് പ്രോബ്ളംസ്, ഒന്നാംവര്‍ഷ എം.എ ഇംഗ്ളീഷ്-ലിറ്റററി തിയറി ആന്‍ഡ് ക്രിറ്റിസിസം, രണ്ടാംവര്‍ഷ എം.എസ്സി മാത്സ്-ഫങ്ഷനല്‍ അനാലിസിസ് II, രണ്ടാംവര്‍ഷ എം.എ ഹിസ്റ്ററി-ഹിസ്റ്റോറിയോഗ്രാഫി, രണ്ടാംവര്‍ഷ എം.എ ഇംഗ്ളീഷ്-20ാം സെഞ്ച്വറി ബ്രിട്ടീഷ് ലിറ്ററേച്ചര്‍-II, രണ്ടാംവര്‍ഷ എം.കോം-ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്.
ഏപ്രില്‍ 12: ഒന്നാംവര്‍ഷ എം.എ ഇംഗ്ളീഷ്-ഹിസ്റ്ററി ആന്‍ഡ് സ്ട്രക്ചര്‍ ഓഫ് ഇംഗ്ളീഷ് ലാംഗ്വേജ്, ഒന്നാംവര്‍ഷ എം.കോം-ബിസിനസ് എന്‍വിയോണ്‍മെന്‍റ്, ഒന്നാംവര്‍ഷ എം.എസ്സി മാത്സ്-റിയല്‍ അനാലിസിസ്-I, ഒന്നാംവര്‍ഷ എം.എ ഹിസ്റ്ററി: സോഷ്യല്‍ ഫോര്‍മേഷന്‍ മെഡീവല്‍ ഇന്ത്യ, ഒന്നാം വര്‍ഷ എം.എ പൊളിറ്റിക്കല്‍ സയന്‍സ്-ഇന്ത്യ ഡെമോക്രസി ആന്‍ഡ് ഡെവലപ്മെന്‍റ്, ഒന്നാംവര്‍ഷ എം.എ ഇക്കണോമിക്സ്-ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ്, രണ്ടാംവര്‍ഷ എം.എ ഹിസ്റ്ററി-ഹിസ്റ്റോറിയോഗ്രാഫി, രണ്ടാംവര്‍ഷ എം.കോം-ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്, രണ്ടാംവര്‍ഷ എം.എസ്സി മാത്സ്-ഫങ്ഷനല്‍ അനാലിസിസ്-II, രണ്ടാംവര്‍ഷ എം.എ ഇംഗ്ളീഷ്-ഇന്ത്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ളീഷ്.
എന്‍.എ.എസ് കോളജ് കാഞ്ഞങ്ങാട്- ഏപ്രില്‍ 11: ഒന്നാംവര്‍ഷ എം.കോം-കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ഒന്നാംവര്‍ഷ എം.എ ഇക്കണോമിക്സ്-മാക്രോ ഇക്കണോമിക്സ്, ഒന്നാംവര്‍ഷ എം.എ ഹിസ്റ്ററി-സ്റ്റേറ്റ് ആന്‍ഡ് സൊസൈറ്റി ഇന്‍ ഇയേര്‍ളി ഇന്ത്യ, ഒന്നാംവര്‍ഷ എം.എ ഇംഗ്ളീഷ്-ട്രാന്‍സലേഷന്‍ സ്റ്റഡീസ്, രണ്ടാംവര്‍ഷ എം.കോം-ബജറ്റിങ് ആന്‍ഡ് പ്രൈസിങ്, രണ്ടാംവര്‍ഷ എം.എ ഇക്കണോമിക്സ്-ഇന്‍റര്‍നാഷനല്‍ ഇക്കണോമിക്സ്, രണ്ടാംവര്‍ഷ എം.എ പൊളിറ്റിക്കല്‍ സയന്‍സ്-സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ തോട്ട് ഇന്‍ മോഡേണ്‍ ഇന്ത്യ, രണ്ടാംവര്‍ഷ എം.എ ഇംഗ്ളീഷ്-ഇന്ത്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ളീഷ്.
ഏപ്രില്‍ 12: ഒന്നാംവര്‍ഷ എം.കോം-കോസ്റ്റ് ആന്‍ഡ് മാനേജ്മെന്‍റ് അക്കൗണ്ടിങ്, ഒന്നാംവര്‍ഷ എം.എ ഇക്കണോമിക്സ്-ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ്, രണ്ടാംവര്‍ഷ എം.കോം-അഡ്വാന്‍സ്ഡ് ബിസിനസ് അക്കൗണ്ടിങ്, രണ്ടാംവര്‍ഷ എം.എ ഇക്കണോമിക്സ്-പബ്ളിക് ഇക്കണോമിക്സ്, രണ്ടാംവര്‍ഷ എം.എ പൊളിറ്റിക്കല്‍ സയന്‍സ്-സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ തോട്ട് ഇന്‍ മോഡേണ്‍ ഇന്ത്യ, ഒന്നാംവര്‍ഷ എം.എ ഹിസ്റ്ററി-സോഷ്യല്‍ ഫോര്‍മേഷന്‍ മിഡീവല്‍ ഇന്ത്യ.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.