തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസത്തിന്‍െറ കോഴിക്കോട്, മീഞ്ചന്ത ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കേന്ദ്രത്തില്‍ ഏപ്രില്‍ 11ന് നടത്താനിരുന്ന യു.ജി കോണ്‍ടാക്ട് ക്ളാസുകള്‍ ഏപ്രില്‍ 12ലേക്ക് മാറ്റി.
പരീക്ഷാ അപേക്ഷ
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ എം.സി.എ റെഗുലര്‍/സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് ഏപ്രില്‍ 13 മുതല്‍ പിഴകൂടാതെ ഏപ്രില്‍ 24 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 29 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീടറിയിക്കും. പരീക്ഷാ ഫീസ് ഇ-പേമെന്‍റ്/ഇ-ചലാന്‍ വഴി അടക്കണം. അവസാന പരീക്ഷ കഴിഞ്ഞ് 10 ദിവസത്തിനകം ഇന്‍േറണല്‍ മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യണം.
ബി.ടെക്, ബി.ആര്‍ക് പരീക്ഷ
ബി.ടെക്/പാര്‍ട് ടൈം ബി.ടെക്/ബി.ആര്‍ക് റെഗുലര്‍/സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ മേയ് 21നും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ എട്ടിനും ആരംഭിക്കും.
പരീക്ഷാഫലം
ആറാം സെമസ്റ്റര്‍ ബി.ആര്‍ക് (04 സ്കീം) റെഗുലര്‍/സപ്ളിമെന്‍ററി (ഏപ്രില്‍ 2014) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 20വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സി.എച്ച്.എം.കെ ലൈബ്രറി പ്രവര്‍ത്തനം
സര്‍വകലാശാല സി.എച്ച്.എം. കെ ലൈബ്രറി ഏപ്രില്‍ 13ന് രാവിലെ 10 മുതല്‍ അഞ്ചുവരെയായിരിക്കും പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.