നാഷനല്‍ ലോ യൂനിവേഴ്സിറ്റിയില്‍ എല്‍എല്‍.ബി, എല്‍എല്‍.എം, പിഎച്ച്.ഡി

ഡല്‍ഹിയിലെ നാഷനല്‍ ലോ യൂനിവേഴ്സിറ്റിയില്‍ ബി.എ എല്‍എല്‍.ബി (ഓണേഴ്സ്), എല്‍എല്‍.എം, പിഎച്ച്.ഡി കോഴ്സുകളിലെ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (AILET) മുഖേനയാണ് പ്രവേശം. ഓണ്‍ലൈനായി ഏപ്രില്‍ 11 വരെ അപേക്ഷിക്കാം. കോഴ്സുകള്‍, സീറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 
ബി.എ, എല്‍എല്‍.ബി (ഓണേഴ്സ്)- അഞ്ച് വര്‍ഷം- യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം. മാര്‍ച്ച്/ഏപ്രിലില്‍ അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം: 2015 ജൂലൈ ഒന്നിന് 21 വയസ്സില്‍ താഴെ (പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 23 വയസ്സ്). 80 സീറ്റുകളാണുള്ളത്. 10 സീറ്റുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
എല്‍എല്‍.എം -ഒരു വര്‍ഷം- യോഗ്യത: 55 ശമതാനം മാര്‍ക്കോടെ എല്‍എല്‍.ബി അല്ളെങ്കില്‍ തത്തുല്യം. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി. ഏപ്രില്‍/മേയില്‍ അവസാന വര്‍ഷ എല്‍എല്‍.ബി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 20 സീറ്റുകളാണുള്ളത്. 
പിഎച്ച്.ഡി- യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍.എം അല്ളെങ്കില്‍ തത്തുല്യം. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി. 
എല്ലാ കോഴ്സുകളിലേക്കും AILET പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. മേയ് മൂന്നിനാണ് AILET പരീക്ഷ. അഹ്മദാബാദ്, ബംഗളൂരു, ഭോപ്പാല്‍, ചണ്ഡിഗഢ്, ചെന്നൈ, കൊച്ചി, കട്ടക്ക്, ഡല്‍ഹി, ഗുവാഹതി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊല്‍ക്കത്ത, ലഖ്നോ, മുംബൈ, പട്ന, റായ്പൂര്‍, വാരാണസി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. 
താല്‍പര്യമുള്ളവര്‍ http://www.nludelhi.ac.in മുഖേന അപേക്ഷിക്കണം. അപേക്ഷാഫീസ് 3000 രൂപ. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 1000 രൂപ. ദാരിദ്ര്യരേഖക്ക് താഴെയുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഫീസ് അടക്കേണ്ടതില്ല. അപേക്ഷാഫോറം, അപേക്ഷിക്കേണ്ട വിധം, ഫീസ് അടക്കേണ്ട വിധം, യോഗ്യത, പ്രവേശ പരീക്ഷാ രീതി തുടങ്ങിയ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.