കേരള മെഡിക്കല്‍/എന്‍ജിനീയറിങ് 2015 : പ്രവേശ പരീക്ഷ എഴുതാന്‍ 1.6 ലക്ഷം വിദ്യാര്‍ഥികള്‍


തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശപരീക്ഷ എഴുതാന്‍ 1.6 ലക്ഷം പേര്‍. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് ശേഷം പ്രവേശപരീക്ഷാ കമീഷണറുടെ ഓഫിസില്‍ ലഭിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് പ്രകാരമുള്ള കണക്കാണിത്.
1,63,727 പേരാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് പ്രവേശപരീക്ഷാ കമീഷണറേറ്റിലേക്ക് അയച്ചത്1,60,332 പേര്‍. ഇതില്‍ 36 എണ്ണം പ്രവേശ പരീക്ഷാ കമീഷണര്‍ നിരസിച്ചു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ 13,439 പേരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവെക്കാന്‍ തീരുമാനിച്ചു. പ്രവേശ പരീക്ഷാ കമീഷണറേറ്റ് അവസരം നല്‍കിയതിനെ തുടര്‍ന്ന് ഇവരില്‍ 4,893 പേര്‍ വെള്ളിയാഴ്ച വരെ അപാകതകള്‍ തിരുത്തി. അപാകത തിരുത്താന്‍ ഇനി ബാക്കിയുള്ളത് 8,546 പേരുടെ അപേക്ഷകളിലാണ്. അപാകതകള്‍ തിരുത്താനുള്ള മെമ്മോയും പ്രഫോര്‍മയും ഇതിനകം 12,000ത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 
അതേസമയം, സംവരണം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷയില്‍ അവകാശവാദമുന്നയിക്കുകയും മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തവരുമായ 5827 പേരുമുണ്ട്. ഇവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് അനുവദിക്കും. രേഖകള്‍ സമര്‍പ്പിച്ചില്ളെങ്കില്‍ ഇവര്‍ക്ക് സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. 
അപാകതകള്‍ സംഭവിച്ചവര്‍ രേഖപ്പെടുത്തിയ മെമ്മോയുടെ പ്രിന്‍റിനൊപ്പം ലഭിക്കുന്ന പ്രഫോര്‍മയില്‍ ഫോട്ടോ പതിച്ച് സര്‍ക്കാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ വിദ്യാര്‍ഥിയുടെ വിരലടയാളവും ഒപ്പും പതിച്ച ശേഷം പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കണം. അപാകതകള്‍ പരിഹരിക്കുന്നതിനുള്ള രേഖകള്‍ ഏപ്രില്‍ ഏഴിനകം പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസില്‍ ലഭിക്കണം. അപാകതകള്‍ പരിഹരിക്കുന്നമുറക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. 
ഏപ്രില്‍ 20, 21 തീയതികളില്‍ എന്‍ജിനീയറിങ് പ്രവേശ പരീക്ഷയും 22, 23 തീയതികളില്‍ മെഡിക്കല്‍ പരീക്ഷയും നടക്ക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.