ഐ.ഐ.ടി.ടി.എമ്മില്‍ എം.ബി.എ (ടൂറിസം)

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍െറ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റിന്‍െറ (ഐ.ഐ.ടി.ടി.എം) വിവിധ സെന്‍ററുകളില്‍ ദ്വിവത്സര എം.ബി.എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ അംഗീകാരമുള്ളതാണ് കോഴ്സുകള്‍. അഞ്ച് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി കാമ്പസ് വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി.ടി.എമ്മിന്‍െറ വിവിധ സെന്‍ററുകളിലായി 618 സീറ്റുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് ഒന്ന്.
ടൂറിസം ആന്‍ഡ് ട്രാവല്‍, ഇന്‍റര്‍നാഷനല്‍ ബിസിനസ് (ടൂറിസം), ഇന്‍റര്‍നാഷനല്‍ ബിസിനസ് (ടൂറിസം ആന്‍ഡ് ലോജിസ്റ്റിക്സ്), സര്‍വിസസ് (ടൂറിസം), ടൂറിസം ആന്‍ഡ് ലെഷര്‍, ടൂറിസം ആന്‍ഡ് കാര്‍ഗോ തുടങ്ങിയ സ്പെഷലൈസേഷനോടെയുള്ള എം.ബി.എ പ്രോഗ്രാമുകളാണുള്ളത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ ടൂറിസം സ്ഥാപനങ്ങളിലും ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോഓപറേഷനിലും പ്രമുഖ സ്വകാര്യ ടൂറിസം കമ്പനികളിലും കാമ്പസ് പ്ളേസ്മെന്‍റിലൂടെ ജോലി നേടാന്‍ അവസരമുണ്ട്. 
കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള നിര്‍ദിഷ്ട യോഗ്യതകള്‍: 1. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം (പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 45 ശതമാനം മാര്‍ക്കുമതി. 2. ഐ.ഐ.ടി.ടി.എം മേയ് 24ന് നടത്തുന്ന അഡ്മിഷന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT) പാസാകണം. CAT/MAT/XAT/ATMA  ടെസ്റ്റില്‍ സ്കോര്‍ നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് AAT ബാധകമല്ല. 3. അവസാന വര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫോറം ഐ.ഐ.ടി.ടി.എം ഭുവനേശ്വറിന്‍െറ http://www.iittmb.in വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. iittmb@gmail.com  ഇ-മെയില്‍ മുഖേനയും അപേക്ഷാഫോറം ലഭ്യമാണ്. 1000 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 500 രൂപ. Director, IITTM എന്ന പേരില്‍ ഗ്വാളിയോര്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി വേണം ഫീസടക്കാന്‍. പൂരിപ്പിച്ച അപേക്ഷ നിര്‍ദിഷ്ട രേഖകളും ഡിഡിയും സഹിതം The Director, IITTM, Govindpuri, Gwalior 474 011 എന്ന വിലാസത്തില്‍ അയക്കണം. 
വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.  iittmb@gmail.com ഇ-മെയിലിലൂടെയും സംശയനിവാരണം നടത്താം. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.