2000 ഒ.​എ​ൻ.​ജി.​സി സ്കോ​ള​ർ​ഷി​പ്പു​ക​ൾ

ഒ.​എ​ൻ.​ജി.​സി ഫൗ​​ണ്ടേ​ഷ​ൻ ന്യൂ​ഡ​ൽ​ഹി 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 2000 സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണു​ള്ള​ത് (ജ​ന​റ​ൽ/​ഇ.​ഡ​ബ്ല്യൂ.​എ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് -500, ഒ.​ബി.​സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 500, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് -1000). 50 ശ​ത​മാ​നം സ്കോ​ള​ർ​ഷി​പ്പു​ക​ൾ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ്.

2022-23 അ​ധ്യ​യ​ന​വ​ർ​ഷം ബി.​ഇ/​ബി.​ടെ​ക്, എം.​ബി.​ബി.​എ​സ്, എം.​ബി.​എ, എം.​എ​സ്.​സി (ജി​യോ​ള​ജി, ജി​യോ ഫി​സി​ക്സ്), കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ ഫു​ൾ​ടൈം കോ​ഴ്സി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ക​ണം.

എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​സി​ൻ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് പ്ല​സ് ടു​ത​ല​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും പി.​ജി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് ബി​രു​ദ​ത​ല​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗേ​ഡ്രി​ൽ കു​റ​യാ​തെ​യു​മു​ണ്ടാ​ക​ണം. പ്രാ​യ​പ​രി​ധി 1.5.2022ൽ 30. ​വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം ര​ണ്ട് ല​ക്ഷം രൂ​പ​ക്ക് താ​ഴെ​യാ​ക​ണം.

സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​റ​വും www.ongcscholar.orgൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി മേ​യ് 23 മു​ത​ൽ അ​പേ​ക്ഷി​ക്കാം. ജൂ​ലൈ എ​ട്ട് വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്റെ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ഠ​ന​കാ​ല​യ​ള​വി​ൽ വ​ർ​ഷം​തോ​റും 48,000 രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കു​ക.

Tags:    
News Summary - 2000 ONGC Scholarships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.