'തേനെഴുത്തുകൾ' എന്ന പേരിലുള്ള ഒന്നാം ക്ലാസ് ഡയറി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ആശയാവതരണത്തിൽ സർഗാത്മകതയുടെ മഴവില്ലുകൾ വിരിയിക്കുകയാണ് തൈക്കാട് ഗവ. മോഡൽ എച്ച്. എസ്.എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസുകാർ. അക്ഷരങ്ങൾ ചേർത്തെഴുതാൻ പഠിക്കുന്നതിനു മുമ്പേ അവർ രക്ഷിതാക്കളുടെ സഹായത്തോടെ എഴുതിയ 'സംയുക്ത ഡയറി' ഇന്ന് സ്വതന്ത്രരചനയായി മാറിക്കഴിഞ്ഞു. 'തേനെഴുത്തുകൾ' എന്ന പേരിലുള്ള ഒന്നാം ക്ലാസ് ഡയറി മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.

പൊതുവിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസുകളിൽ നടപ്പാക്കിയ സംയുക്ത ഡയറി സംരംഭം കുഞ്ഞുങ്ങളുടെ രചനാശേഷി വികസനത്തിന് ഏറെ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ പൊതുവിദ്യാഭ്യാസത്തിൻ്റെ മികവിൻ്റെ ചിത്രമാണ് ഡയറി. പ്രൈമറി ക്ലാസുകളിൽ നടപ്പാക്കിയ സംയുക്ത ഡയറി സംരംഭം കുഞ്ഞുങ്ങളുടെ രചനാശേഷി വികസനത്തിന് ഏറെ സഹായകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചെറിയ ക്ലാസുകളിലെ കുട്ടികളുടെ സ്വതന്ത്രരചനാശേഷി വികസിപ്പിക്കുന്നതിനായാണ് സംയുക്ത ഡയറി ഈ വർഷം നടപ്പിലാക്കിയത്. എല്ലാ ദിവസവും കുട്ടികൾക്ക് സ്വതന്ത്രചനയ്ക്ക് അവസരം സൃഷ്ടിക്കുക,ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തി ശ്രദ്ധേയമായ അനുഭവം രേഖപ്പെടുത്തി വെക്കുന്നതിനുള്ള ശീലം വികസിപ്പിക്കുക, മുതിർന്നവരുടെ സഹായത്തോടെ രചനാപരമായ കഴിവുകൾ വികസിപ്പിക്കുക, ഡയറികൾ വായിച്ചുകേൾക്കുന്നതിനും വായിച്ചുകേൾപ്പിക്കുന്നതിനും അവസരം ഒരുക്കുക, പരിചയിച്ച അക്ഷരങ്ങളുടെ പ്രയോഗസന്ദർഭങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സംയുക്ത ഡയറിയുടെ ലക്ഷ്യങ്ങൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.