പ്ലസ്ടുവിന് ശേഷം വിദ്യാർഥികൾക്ക് ദേശീയ തലത്തിൽ എഴുതാവുന്ന 10 പ്രവേശന പരീക്ഷകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഇന്ത്യയിലെ ഐ.ഐ.ടികൾ അടക്കമുള്ള ഉന്നത സർവകലാശാലകളിലെ എൻജിനീയറിങ് പ്രവേശനത്തിനായുള്ള പൊതുപരീക്ഷയാണ് ജെ.ഇ.ഇ. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ഇതിനെ വേർതിരിച്ചിട്ടുണ്ട്.
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന എൻജിനീയറിങ് ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ. 2002 ൽ ആണ് ഇത് എ.ഐ.ഇ.ഇ.ഇ എന്ന പേരിൽ ആദ്യമായി അവതരിപ്പിച്ചത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് (മുമ്പ് ഐ.ഐ.ടി-ജെ.ഇ.ഇ എന്നാണ് അറിയപ്പെട്ടത്) ജെ.ഇ.ഇ മെയിനിന് സമാനമാണ്. എന്നാൽ ജോയിന്റ് അഡ്മിഷൻ ബോർഡിന്റെ മാർഗ നിർദേശമനുസരിച്ച് 7 സോണൽ ഐ.ഐ.ടികളിലൊന്നാണ് ഈ പരീക്ഷ നടത്തുന്നത്. ഇത്തവണ ഐ.ഐ.ടി ബോബെയാക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. കൂടാതെ ജെ.ഇ.ഇ മെയിനിൽ നിന്ന് വ്യത്യസ്തമായി ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, മറ്റ് കോളേജുകൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്നു. ജെ.ഇ.ഇ അഡ്വാൻസ്ഡ്, യോഗ്യത നേടുന്നതിന് ജെ.ഇ.ഇ മെയിൻ വിജയിക്കണം.
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയതല പ്രവേശനപരീക്ഷയാണ് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്- യു.ജി.). എൻ.ടി.എക്കാണ് പരീക്ഷാ നടത്തിപ്പു ചുമതല. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്. കോഴ്സുകളിലെ പ്രവേശനമാണ് നീറ്റ്-യു.ജി.യുടെ പരിധിയിൽവരുന്നത്. നിശ്ചിതസീറ്റുകളിലെ/സ്ഥാപനങ്ങളിലെ ബി.വി.എസ്‌സി. ആൻഡ് എ.എച്ച്., ബി.എസ്‌സി. (ഓണേഴ്സ്)/ബി.എസ്‌സി. നഴ്സിങ് പ്രവേശനത്തിനും ഇതിന്റെ സ്കോർ/റാങ്ക് ഉപയോഗിക്കുന്നു.
വിവിധ സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും യു.ജി, പി.ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിവരുന്നതാണ് കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്(സി.യു.ഇ.ടി.). 2025ൽ സി.യു.ഇ.ടി പരീക്ഷയിൽ ഒരുപാട് പരിഷ്‍കരണങ്ങൾ കൊണ്ടുവന്നിരുന്നു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. പരീക്ഷയെഴുതാൻ എൻ.ടി.എയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. പരീക്ഷക്ക് ശേഷം ലഭിക്കുന്ന സ്കോർ ഉപയോഗിച്ച് വിവിധ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാവുന്നതാണ്. ഓരോ യൂനിവേഴ്സിറ്റിയുടെയും പ്രവേശന മാനദണ്ഡങ്ങൾക്കനുസരിച്ച് മറ്റ് രേഖകളും സമർപ്പിക്കേണ്ടി വരും. രാജ്യത്തുടനീളമുള്ള 250 ലേറെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകൾ ബിരുദ പ്രവേശനത്തിനായി സി.യു.ഇ.ടി യു.ജി സ്കോർ പരിഗണിക്കും.
ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. നിയമ കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.in വഴി അപേക്ഷ നൽകാം.
രാജ്യത്തെ 22 ദേശീയ നിയമ സര്‍വകലാശാലകളിലും മറ്റ് പങ്കാളിത്ത സ്ഥാപനങ്ങളിലും ബിരുദ (യു.ജി), ബിരുദാനന്തര ബിരുദ (പിജി) നിയമ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാന്‍ ഈ പരീക്ഷ വിദ്യാര്‍ഥികളെ സഹായിക്കുന്നു. 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷക്ക് ഉണ്ടാവുക.
ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയാണ് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (എൻ.എ.ടി.എ). www.nata.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. വർഷത്തിൽ മൂന്നുതവണ നാറ്റാ പരീക്ഷ നടത്തും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. മാധ്യമം മുഖ്യമായും ഇംഗ്ലിഷാണെങ്കിലും ചില ചോദ്യങ്ങൾ പ്രാദേശികഭാഷകളിലും നൽകും. ജെ.ഇ.ഇ വഴിയും ആർക്കിടെക്ചർ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും. കേരളത്തിൽ പ്ലസ്ടു മാർക്കും ചേർത്താണ് നാറ്റാ സ്കോർ തയാറാക്കുന്നത്.
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (എന്‍.സി.എച്ച്.എം. ആന്‍ഡ് സി.ടി.) അഫിലിയേഷനുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന മൂന്നുവര്‍ഷ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.), എന്‍.സി.എച്ച്.എം. ജെ.ഇ.ഇ. നടത്തുന്നത്. നാലാംവര്‍ഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും പ്രോഗ്രാമില്‍ അവസരമുണ്ടാകും.ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പര്‍വൈസറിതലങ്ങളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) ഡിഗ്രി, പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയാണിത്. മികച്ച സ്കോർ നേടുന്നവർക്ക് കണ്ണൂർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ പ്രവേശനം ലഭിക്കും. കേരളത്തിൽ കൊച്ചിയും കണ്ണൂരമാണ് പരീക്ഷാകേന്ദ്രങ്ങൾ.
ബാച്‌ലർ ഓഫ് ഡിസൈൻ (ബി ഡിസ്), ബാച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി (ബിഎഫ്ടെക്), മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡിസ്), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്എം), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്) എന്നിവയാണ് കോഴ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: http://nift.ac.in/admissions.html
ഡിസൈനിങ്ങിൽ താൽപര്യമുള്ളവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി) അടക്കം രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠനത്തിന് അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയാണിത്. പരീക്ഷയിൽ മികച്ച സ്കോറും അഭിരുചിയുമുള്ളവർക്ക് രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിന് അവസരമൊരുങ്ങും. അണ്ടർ ഗ്രാജ്വേറ്റ് കോമണ്‍ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (യു.സി.ഇ.ഇ.ഡി-യുസീഡ്) -2026 വഴിയാണ് വിവിധ ബിരുദതല കോഴ്സുകളിലേക്ക് പ്രവേശനം. അതേസമയം, കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (സി.ഇ.ഇ.ഡി-സീഡ്)-2026, ബിരുദാനന്തര ബിരുദ, ഗവേഷണതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വഴിയൊരുക്കും. ബോംബെ ഐ.ഐ.ടിയുടെ നേതൃത്വത്തിലാണ് ഇരുപ്രവേശന പരീക്ഷകളും സംഘടിപ്പിക്കപ്പെടുന്നത്.
ഡൽഹി, ബോംബെ, ഹൈദരാബാദ്, ഇന്ദോർ, റൂർഖി, ഗുവാഹാട്ടി എന്നീ ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്‌ചറിങ് (ഐ.ഐ.ഐ.ടി.ഡി.എം -ജബൽപുർ) എന്നിവയിലെ നാലുവർഷ ബാച്ച്ലർ ഓഫ് ഡിസൈൻ (ബിഡിസ്) പ്രോഗ്രാം പ്രവേശനം യുസീഡ് വഴിയാണ്. ബോംബെയിൽ അഞ്ച് വർഷ ഡ്യൂവൽ ഡിഗ്രി, ബിഡിസ് + എംഡിസ് പ്രോഗ്രാമും ഉണ്ട്. യുസീഡ് വഴി ബിഡിസ് പ്രവേശനം നേടുന്നവർക്ക് മൂന്നാംവർഷാവസാനം ഇത് തെരഞ്ഞെടുക്കാനാവും.
ഇന്ത്യയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആകാനുള്ള ആദ്യ പടിയാണ് സി.എ ഫൗണ്ടേഷൻ കോഴ്സ്.അക്കൗണ്ടിങ്, ടാക്സേഷൻ, ഫിനാൻസ് എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കോഴ്സാണിത്. 12ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് സി.എ പ്രവേശന പരീക്ഷ എഴുതാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയാണ് പരീക്ഷ നടത്തുന്നത്. ഭാഗികമായി വിജയിച്ചാല്‍പോലും തൊഴിൽ സാധ്യതയുള്ള കോഴ്സാണ് സി.എ അഥവ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞാല്‍തന്നെ തൊഴില്‍ ലഭ്യമായ കോഴ്സാണിത്.
കമ്പനി സെക്രട്ടറിയാകാനുള്ള പ്രവേശന പരീക്ഷയാണിത്. കമ്പനി സെക്രട്ടറി കോഴ്‌സിന് പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ട്. എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ്, എക്സിക്യൂട്ടീവ് പ്രോഗ്രാം, പ്രഫഷനൽ പ്രോഗ്രാം. ഈ ഘട്ടങ്ങൾ കഴിഞ്ഞാൽ ഒരു പ്രീമെംബർഷിപ്പ് ട്രെയിനിങ് കൂടിയുണ്ട്. അതിനു ശേഷമേ കമ്പനി സെക്രട്ടറിയായി പ്രവർത്തിക്കാനാകൂ. 12ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.