Posted On
date_range Updated On
date_range സൗജന്യമായ എൻട്രൻസ് കോച്ചിങ്ങോടെയുള്ള +1 പഠനം; പ്രവേശനം തുടരുന്നു.
കാടാമ്പുഴ : മലപ്പുറം ജില്ലയിലെ കാടാമ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമാം ഹമദാനി ഇന്റഗ്രേറ്റഡ് ഗേൾസ് ക്യാംപസിലെ ഹയർ സെക്കണ്ടറി പ്രോഗ്രാമിലേക്കുള്ള (സയൻസ്) പ്രവേശനം തുടരുന്നു. നവംബർ 3 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികൾക്ക് ട്യൂഷ്യൻ ഫീസോ എൻട്രൻസ് കോച്ചിങ് ഫീസോ ഇല്ലാതെ സൗജന്യമായി +1 പ്രവേശനം നേടാം. (ഹോസ്റ്റൽ ഫീസ് മാത്രം അടച്ചാൽ മതിയാകും)
ഇസ്ലാമിക അന്തരീക്ഷത്തിൽ പ്രശസ്ത കോച്ചിങ് സെന്ററുകളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൻട്രൻസ് കൊച്ചിംഗും വ്യക്തിഗതശ്രദ്ധയും നൽകുന്ന രീതിയിലാണ് കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഈ വർഷത്തെ പ്ലസ്-വൺ പ്രവേശനം നവംബർ 10 വരെ തുടരും. പ്രവേശനം ആഗ്രഹിക്കുന്ന ഈ വർഷം SSLC പൂർത്തിയായ പെൺകുട്ടികൾക്ക് 9567445319, 9961633671 എന്നീ നമ്പറുകളിൽ വിളിച്ച് അഡ്മിഷന് വേണ്ടി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.