യു.പി.എസ്.സി പരസ്യ നമ്പർ 06/2025 പ്രകാരം കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിലായി 500ഓളം ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും ചുവടെ:
- ലീഗൽ ഓഫിസർ (ഗ്രേഡ്-1), ലീഗൽ ആൻഡ് ട്രീറ്റീസ് ഡിവിഷൻ (വിദേശകാര്യ മന്ത്രാലയം)-2
- ഓപറേഷൻസ് ഓഫിസർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ -121,
- സയന്റിഫിക് ഓഫിസർ (കെമിക്കൽ), കൺസ്യൂമേഴ്സ് അഫയേഴ്സ് വകുപ്പ് -12,
- സയന്റിസ്റ്റ് -ബി (മെക്കാനിക്കൽ), നാഷനൽ ടെസ്റ്റ് സൗസ് -1,
- അസോസിയേറ്റ് പ്രഫസർ, സിവിൽ (ഹൈവേ എൻജിനീയറിങ്) -1,
- മെക്കാനിക്കൽ (മെഷ്യൻ ഡിസൈൻ)-1, സിവിൽ (പബ്ലിക് ഹെൽത്ത് എൻജിനീയറിങ്)-1, (മിലിറ്ററി എൻജിനീയറിങ് കോളജ്, പുണെ),
- സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫിസർ, നേവൽ ഹെഡ് ക്വാർട്ടേഴ്സ്-3,
- ഡാറ്റാ പ്രോസസിങ് അസിസ്റ്റന്റ് പ്രതിരോധ മന്ത്രാലയം -1,
- ജൂനിയർ റിസർച് ഓഫിസർ- ബർമീസ്-2 ചൈനീസ്-10, ഇന്തോനേഷ്യ-2, സിംഗളീസ് -2, തിബത്തൻ -6, സിഗ്നൽ ഇന്റലിജൻസ് ഡയറക്ടറേറ്റ്,
- ജൂനിയൻ ടെക്നിക്കൽ ഓഫിസർ -5, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫിസർ-1, പ്രിൻസിപ്പൽ ഡിസൈൻ ഓഫിസർ (എൻജിനീയറിങ്)-1, നേവൽ ഹെഡ് ക്വാർട്ടേഴ്സ്,
- റിസർച്ച് ഓഫിസർ-1, ട്രാൻസ്ലേറ്റർ-ചൈനീസ് -1, പേർഷ്യൻ -1, സിഗ്നൽ ഇന്റലിജൻസ് ഡയറക്ടറേറ്റ്
- അസിസ്റ്റന്റ് ലീഗൻ അഡ്വൈസർ -5, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,
- അസിസ്റ്റന്റ് ഡയറക്ടർ ഓഫിഷ്യൻ ലാംഗ്വേജ്), സെൻട്രൽ സെക്രട്ടേറിയറ്റ് -17,
- ഡ്രഗ്സ് ഇൻസ്പെക്ടർ (മെഡിക്കൽ ഡിവൈസസ്), സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ -20,
- പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് (ഗ്രേഡ് -3)-18, സ്പെഷലിസ്റ്റ് ഗ്രേഡ്-3, അനസ്തേഷ്യോളജി -10, ബയോകെമിസ്ട്രി-2, ജനറൽ മെഡിസിൻ -26, ജനറൽ സർജറി -8, ഓത്തോപീഡിക്സ്-2, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-9, പീഡിയാട്രിക്സ് -5, റേഡിയോ ഡയഗ്നോസിസ് -16, ട്യൂബെർ കുലോസിസ് ആൻഡ് റെസ്പറേറ്ററി മെഡിസിൻ / പൾമണറി മെഡിസിൻ -3, അസിസ്റ്റന്റ് പ്രഫസർ -ബയോ സർവിസ് -8, മൈക്രോ ബയോളജി/ ബാക്ടീരിയോളജി -7, പാതോളജി-11, ഫാർമക്കോളജി -5, ഫിസിയോളജി 10, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
- അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജർ പ്രിന്റിങ് ആൻഡ് പബ്ലിസിറ്റി/അസിസ്റ്റന്റ് ഡയറക്ടർ (പ്രൊഡക്ഷൻ) 2.
- സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ അസിസ്റ്റന്റ് എൻജിനീയർ (കമ്യൂണിക്കേഷൻ) സെൻട്രൽ വാട്ടർ കമീഷൻ 5,
- സയന്റിസ്റ്റ് ബി (സിവിൽ എൻജിനീയറിങ്), സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷൻ 3,
- സയന്റിസ്റ്റ് ബി (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ 3,
- ഡെപ്യൂട്ടി ഡയറക്ടർ (സ്റ്റാഫ് ട്രെയിനിങ്/പ്രൊഡക്ടിവിറ്റി, ലേബർ ആൻഡ് എംപ്ലോയ്മെന്റ് 2,
- അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്-5,
- ട്രെയിനിങ് ഓഫിസർ (കാർപെന്റർ-1), കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ -19, ഡ്രാഫ്റ്റ്സ്മാൻ സിവിൽ -3, എൻജിനീയറിങ് ഡ്രോയിങ്-16, ഇലക്ട്രീഷ്യൻ/വയർമാൻ-13, ഫൗണ്ടറിമാൻ/മോൾഡർ-1, മെക്കണിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് 5, മെക്കാനിക് മോട്ടോർ വെഹിക്കിൾ-6, മെക്കാനിക് ട്രാക്ടർ-1, പ്രിൻസിപ്പിൾസ് ഓഫ് ടീച്ചിങ്/ട്രെയിനിങ് മെത്തഡോളജി -22, വർക്ക് ഷോപ്പ് കാൽക്കുലേഷൻ ആൻഡ് സയൻസ്-7, ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്, സ്പെഷലിസ്റ്റ് ഗ്രേഡ്-3, റേഡിയോ ഡയ്ഗ്നോസിസ്-21 ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.
യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കം സമഗ്രവിവരങ്ങൾ https://upsc.gov.in/ൽ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://upsconline.gov.in/ജൂൺ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പ്രിന്റൗട്ട് ജൂൺ 13നകം എടുത്ത് റഫറൻസിനായി കൈവശം കരുതാം. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.