ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 290 ട്രേഡ് അപ്രൻറിസ്​ ഒഴിവ്

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ട്രേഡ് അപ്രൻറിസുകളെ തേടുന്നു. രാജസ്ഥാനിലെ ഖേദ്രി കോപ്പർ കോംപ്ലക്സിൽ വിവിധ ട്രേഡുകളിലായി 290 ഒഴിവുകളുണ്ട്.

മേറ്റ് (മൈൻഡ്) മൂന്നുവർഷം, 60, പത്താംക്ലാസ്/എസ്.എസ്.എൽ.സി/തത്തുല്യം.
ബ്ലാസ്റ്റർ (മൈൻഡ്), രണ്ടുവർഷം, 100, എസ്.എസ്.എൽ.സി/തത്തുല്യം.
ഡീസൽ മെക്കാനിക്, രണ്ടുവർഷം, 10, ഫിറ്റർ, ഒരുവർഷം, 30, ടർണർ ഒഴിവ്-5
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ)- 25, ഇലക്ട്രീഷ്യൻ -40, ഇലക്ട്രോണിക്സ് മെക്കാനിക് -6, ഡ്രാഫ്റ്റ്സ്മാൻ സിവിൽ-2, സർവേയർ -5, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -2, മെക്കാനിക്കൽ -5, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -2, സർവേയർ -5, പരിശീലനം ഒരു വർഷം, യോഗ്യത: പത്താംക്ലാസ്/എസ്.എസ്.എൽ.സി/തത്തുല്യം. ബന്ധപ്പെട്ട ഐ.ടി.ഐ ട്രേഡിൽ എൻ.സി.വി.ടി അംഗീകൃത സർട്ടിഫിക്കറ്റും ഉണ്ടാകണം.

യോഗ്യത പരീക്ഷക്ക് ലഭിച്ച മാർക്കി​െൻറ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.hindustancopper.comൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം www.apprenticeship.gov.inൽ അപ്രൻറിസ്ഷിപ് രജിസ്ട്രേഷൻ നടത്തി കഴിഞ്ഞുവേണം ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വെബ്പോർട്ടലിൽ അപേക്ഷിക്കേണ്ടത്.
തിരഞ്ഞെടുപ്പിനായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ വിവരം ആഗസ്റ്റ് 10ന് വെബ്പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾ www.hindustancopper.comൽ.

Tags:    
News Summary - trade apprentice vacancy in hindustan copper limited -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.