രാജ്യത്തെ മുൻനിര​ ഐ.ടി കമ്പനികൾക്ക്​ ആവശ്യം 1.1 ലക്ഷം ബിരുദധാരികളെ

മുംബൈ: രാജ്യത്തെ പ്രമുഖ നാല്​ ഐ.ടി കമ്പനികൾ ബിരുദധാരികളെ തേടുന്നു. ഐ.ടി മേഖലയിലെ കുതിച്ചുചാട്ടവും വർധിച്ചുവരുന്ന മാനവിക ശേഷിയുടെ ആവശ്യകതയുമാണ്​ മുൻനിര ഐ.ടി കമ്പനികൾ 30 ശതമാനം അധികം ബിരുദധാരികളെ നിയമിക്കാനൊരുങ്ങുന്നത്​. ഇപ്പോൾ പഠിച്ചിറങ്ങുന്നവരെയാണ്​ ആവശ്യം.

ഇൻഫോസിസ്​ 35,000 ബിരുദധാരികളെയാണ്​ നിയമിക്കുക. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്​ 21,000ത്തിൽനിന്ന്​ 35000ത്തിലേക്ക്​ ഉയർത്തുകയായിരുന്നു.

വിപ്രോ 12,000 ഫ്രഷേർസിനെയാണ്​ നിയമിക്കുക. മുൻ വർഷ​ത്തെ അപേക്ഷിച്ച്​ 33 ശതമാനം അധികം. എച്ച്​.സി.എൽ ടെക്​ 20,000 മുതൽ 25,000വരെ ബിരുദധാരികൾക്ക്​ അവസാനം നൽകും. മുൻ വർഷത്തെ അപേക്ഷിച്ച്​ ഇരട്ടിയാണ്​ എച്ച്​.സി.എൽ ടെകിന്‍റെ ആവശ്യം. ടി.സി.എസ്​ മുൻവർഷത്തേപ്പോലെ തന്നെ 40,000 പേരെ ഈ വർഷവും നിയമിക്കും.

ജൂൺ പാദത്തിൽ 48,443 പേരെയാണ്​ ഈ നാലു കമ്പനികളും പുതുതായി നിയമിച്ചത്​. വരും മാസങ്ങളിലും നിയമനം തുടരും. സ്​ഥാപനങ്ങൾ ഡിജിറ്റലിലേക്ക്​ മാറുന്നതിനായും സൈബർ സുരക്ഷയിൽ കൂടുതൽ നിക്ഷേപം ആവശ്യമായതിനാലുമാണ്​ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കുന്നതെന്ന്​ കമ്പനികൾ പറയുന്നു.

കാമ്പസ്​ സെലക്ഷനിലൂടെയാകും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുകയെന്നാണ്​ വിവരം. കോവിഡ്​ നിയന്ത്രണങ്ങൾ നിയമനങ്ങൾ നടത്തുന്നതിന്​ തടസമാകില്ലെന്ന്​ കമ്പനികൾ അറിയിച്ചു.

Tags:    
News Summary - TCS, Infosys, Wipro, HCL Tech to hire over 1.1 lakh freshers this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.