ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ സെക്രേട്ടറിയൽ അസിസ്റ്റൻറ് ട്രെയ്നി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 30 ( ജനറൽ-12, ഒ.ബി.സി-6, എസ്.സി-4, എസ്.ടി-2). ഒരു തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്്. പ്രായം: 30 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി/മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ചട്ടപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
സ്റ്റൈപ്പൻറ്: മാസം 20,000 രൂപ. വാർഷിക വർധനവ് 800 രൂപ.
യോഗ്യത: സെക്രേട്ടറിയൽ/കമേഴ്സ്യൽ പ്രക്ടീസിൽ (ഇംഗ്ലീഷ്) മൂന്ന് വർഷത്തെ ഡിപ്ലോമ. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും. അല്ലെങ്കിൽ ആർട്സ്/സയൻസ്/കോമേഴ്സ്/തത്തുല്യ വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. സീനിയർ ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ് ആൻഡ് ജൂനിയർ ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ് അഭികാമ്യം.
ആദ്യഘട്ടം ഒരു വർഷമായിരിക്കും പ്രവർത്തന കാലാവധി. ഇത് മൂന്ന് വർഷം വരെ നീട്ടിയേക്കും. ട്രെയ്നിങ് സമയത്ത് കാമ്പസിൽ താമസ സൗകര്യം അനുവദിക്കുകയില്ല. യോഗ്യത പരീക്ഷ പാസായവർ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷയും അനുബന്ധ രേഖകളും ഇനി പറയുന്ന വിലാസത്തിൽ ഒക്ടോബർ 10നകം ലഭിച്ചിരിക്കണം.
വിലാസം: ASSISTANT REGISTRAR, ESTABLISHMENT SECTION (UNIT-IB), INDIAN INSTITUTE OF SCIENCE, BANGALORE-560012.
കവറിന് പുറത്ത് അപ്ലിക്കേഷൻ ഫോർ സെക്രേട്ടറിയൽ അസിസ്റ്റൻറ് ട്രെയ്നി എന്ന് രേഖപ്പെടുത്തണം. അപേക്ഷയിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ എഴുത്തുപരീക്ഷക്ക് ക്ഷണിക്കും. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇൻറർവ്യൂവിലൂടെ നിയമനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.