തൃശൂർ: ഏറെ കാത്തിരിപ്പിനുശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ക്ലറിക്കൽ തസ്തികയിൽ (ജൂനിയർ അസിസ്റ്റൻറ് -കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) നിയമനത്തിന് നടപടി തുടങ്ങി. 9,633 ഒഴിവിൽ നിയമനം നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷക്കുള്ള ഒാൺലൈൻ രജിസ്ട്രേഷനും ഫീസ് സ്വീകരിക്കലും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 10 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
മാർച്ച് ഒന്നിന് ഉദ്യോഗാർഥികൾക്ക് കാൾ ലെറ്റർ അയക്കും. പ്രിലിമിനറി പരീക്ഷ മാർച്ച്-ഏപ്രിൽ മാസത്തിൽ നടത്തും.
മെയിൻ പരീക്ഷക്കുള്ള കാൾ ലെറ്റർ ഏപ്രിൽ 26ന് അയച്ചു തുടങ്ങും. മെയ് 12നാണ് മെയിൻ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം. ഇൻറഗ്രേറ്റഡ് ഇരട്ട ബിരുദമുള്ളവരും ഇൗ തീയതിയിൽ പ്രസ്തുത യോഗ്യത നേടിയിരിക്കണം. പ്രായപരിധി 28. സ്വന്തം സംസ്ഥാനത്താണ് അപേക്ഷിക്കേണ്ടത്. പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം. വിശദ വിവരങ്ങൾക്ക് https://bank.sbi/careers അല്ലെങ്കിൽ, https://www.sbi.co.in/careers
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.