സമീറിൽ 30 സയൻറിസ്​റ്റുകൾക്ക്​ അവസരം; അപേക്ഷ സെപ്​റ്റംബർ 16നകം

കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ​െസാസൈറ്റി ഫോർ അപ്ലൈഡ്​ മൈക്രോവേവ്​ ഇലക്​ട്രോണിക്​സ്​ എൻജിനീയറിങ്​ ആൻഡ്​​ റിസർച്​​ (സമീർ) മുംബൈ ശാസ്​ത്രജ്ഞരെ തേടുന്നു (പരസ്യനമ്പർ 02/2020). ഒഴിവുകൾ 30. തസ്​തികകളുടെ സംക്ഷിപ്​ത വിവരങ്ങൾ ചുവടെ:

സയൻറിസ്​റ്റ്​ സി ഒഴിവ്​ 2, ശമ്പളനിരക്ക്​ 67,700-2,08,700 രൂപ. യോഗ്യത: ബി.ഇ/ബി.ടെക്​ അ​െല്ലങ്കിൽ എം.ഇ/എം.ടെക്​ (ഇലക്​​േട്രാണിക്​സ്​ ആൻഡ്​​ കമ്യൂണിക്കേഷൻസ്​/ ഇലക്​​േട്രാണിക്​സ് ആൻഡ്​​ മൈക്രോവേവ്​സ്​) പിഎച്ച്​.ഡി അഭിലഷണീയം. മൈക്രോ​േവവ്​ സിസ്​റ്റംസ്​/ആർ.എഫ്​ കമ്യൂണിക്കേഷൻസ്​ മേഖലയിൽ ഡിസൈൻ ​െഡവലപ്​മെൻറുമായി ബന്ധപ്പെട്ട്​ നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 40. ഒ.ബി.സി, എൻ.സി.എൽ-43. എസ്​.സി/എസ്​.ടി 45 വയസ്സ്​.

സയൻറിസ്​റ്റ്​ ബി ഒഴിവ്​ 28. ശമ്പളനിരക്ക്​ 56,100-1,77,500 രൂപ. യോഗ്യത: ബി.ഇ/ബി.ടെക്​ അല്ലെങ്കിൽ എം.ഇ/എം.ടെക്​ (ഇലക്​ട്രോണിക്​സ്​ ആൻഡ്​ ടെലികമ്യൂണിക്കേഷൻസ്/​ഇലക്​​േട്രാണിക്​സ് ആൻഡ്​​ മൈക്രോവേവ്​സ്​); മൈക്രോവേവ്​/റഡാർ സിസ്​റ്റംസ്​ ഡിസൈൻ ​െഡവലപ്​മെൻറിൽ പ്രവൃത്തിപരിചയം അഭിലഷണീയം. അല്ലെങ്കിൽ എം.എസ്​സി ഫിസിക്​സ്​ പിഎച്ച്​.ഡി അഭിലഷണീയം. ന്യൂക്ലിയർ ഫിസിക്​സിലും മറ്റും അറിവും പ്രവൃത്തിപരിചയവുമുണ്ടാകണം. അല്ലെങ്കിൽ എം.എസ്​സി മെഡിക്കൽ ഫിസിക്​സ്​/റേഡിയേഷൻ ഫിസിക്​സ്​ പിഎച്ച്​.ഡി അഭിലഷണീയം. അല്ലെങ്കിൽ ബി.ഇ/ബി.ടെക്​/എം.എസ്​സി/എം.ഇ/എം​.ടെക്​ അറ്റ്​മോസ്​ഫിയറിക്​ സയൻസസ്​/സ്​പേസ്​ സയൻസസ്​. പിഎച്ച്​.ഡി അഭിലഷണീയം. പ്രായപരിധി 35. ഒ.ബി.സി-എൻ.സി.എൽ 38, എസ്​.സി/എസ്​.ടി 40 വയസ്സ്​.

വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, സെലക്​ഷൻ നടപടിക്രമം ഉൾപ്പെടെ വിശദവിവരങ്ങൾ www.sameer.gov.in ൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ ഒാൺലൈനായി സെപ്​റ്റംബർ 16നകം സമർപ്പിക്കണം. ഹാർഡ്​ കോപ്പി ഒക്​ടോബർ 15 വരെ സ്വീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.