കൊച്ചി: ഫെഡറൽ ബാങ്കിൽ പ്രബേഷനറി ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് ആൻഡ് ക്ലൈന്റ് അക്വിസിഷൻ (സ്കെയിൽ-1) തസ്തികയിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 31 വരെ സ്വീകരിക്കും. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
27 വയസ്സാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്കും ബാങ്കിങ്, ഫിനാൻഷ്യൽ സർവിസസ് ആൻഡ് ഇൻഷുറൻസ് (ബി.എഫ്.എസ്.ഐ) മേഖലകളിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും പ്രായത്തിൽ ഇളവുണ്ട്. വിവരങ്ങൾക്ക്: www.federalbank.co.in/careers
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.