ഐ.ഐ.എമ്മുകളിൽ പിഎച്ച്.ഡി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്‍റ് (ഐ.ഐ.എമ്മുകൾ) തിരുച്ചിറപ്പള്ളി, റോഹ്തക്, റായ്പുർ, വിശാഖപട്ടണം, ഷില്ലോങ് നടത്തുന്ന ഫുൾടൈം പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം.

ഐ.ഐ.എം തിരുച്ചിറപ്പള്ളിയിൽ മാനേജ്മെന്‍റ് ഡോക്ടറൽ പ്രോഗ്രാമിൽ (DPM) ഓപറേഷൻസ് മാനേജ്മെന്‍റ് ആൻഡ് ഡിസിഷൻ സയൻസസ്, ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് അനലിറ്റിക്സ്, ഓർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ്, ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി, മാർക്കറ്റിങ്, സ്ട്രാറ്റജി, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് സ്പെഷലൈസേഷനുകളാണ്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി. CA/ICWA/CS യോഗ്യതയുള്ളവരെയും 8 CGPAയിൽ കുറയാതെ നാലു വർഷത്തെ പ്രഫഷനൽ ഡിഗ്രിയുള്ളവരെയും പരിഗണിക്കും. IIM-കാറ്റ്/ജിമാറ്റ്/ഗേറ്റ്/UGC-JRF യോഗ്യത വേണം. വിവരങ്ങൾക്ക്: www.iimtrichy.ac.in/fpm. അപേക്ഷ ജനുവരി 31 വരെ.

ഐ.ഐ.എം റോഹ്തക് നടത്തുന്ന ഫുൾടൈം റെസിഡൻഷ്യൽ പിഎച്ച്.ഡി (DPM) പ്രോഗ്രാമിൽ ഇക്കണോമിക് പബ്ലിക് പോളിസി, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, മാനേജ്മെന്‍റ് ഇൻഫർമേഷൻ സിസ്റ്റം, മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജിക് മാനേജ്മെന്‍റ്, ഓപറേഷൻസ് മാനേജ്മെന്‍റ് ആൻഡ് ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ്, ഓർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ് എന്നിവ സ്പെഷലൈസേഷനുകളാണ്. അപേക്ഷ ഓൺലൈനായി ജനുവരി 31 വരെ. കൂടുതൽ വിവരങ്ങൾക്ക് www.iimrohtak.ac.in.

ഐ.ഐ.എം റായ്പുരിൽ പിഎച്ച്.ഡി സ്പെഷലൈസേഷനുകൾ ബിസിനസ് പോളിസി ആൻഡ് സ്ട്രാറ്റജി, ഇക്കണോമിക്സ് ആൻഡ് ബിസിനസ് എൻവയൺമെന്‍റ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, മാർക്കറ്റിങ്, ഓപറേഷൻസ് മാനേജ്മെന്‍റ്, ഡിസിഷൻ സയൻസസ്, OB & HRM, ഐ.ടി ആൻഡ് സിസ്റ്റംസ് എന്നിവയാണ്. വിശദവിവരങ്ങൾ www.iimraipur.ac.inൽ. അപേക്ഷ ഫെബ്രുവരി 28 വരെ .

വിശാഖപട്ടണം ഐ.ഐ.എമ്മിൽ പിഎച്ച്.ഡിക്ക് ഡിസിഷൻ സയൻസ്, ഇക്കണോമിക്സ് ആൻഡ് സോഷ്യൽ സയൻസസ്, എന്‍റർപ്രണർഷിപ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ്, OB & HRM, ​പ്രൊഡക്ഷൻ & ഓപറേഷൻസ് മാനേജ്മെന്‍റ്, സ്ട്രാറ്റജി സ്പെഷലൈസേഷനുകൾ. ഓൺലൈൻ അപേക്ഷ മാർച്ച് 16 വരെ. ഐ.ഐ.എം ഷില്ലോങ് പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾ www.iimshillong.ac.inൽ. അപേക്ഷ ഓൺലൈനായി ജനുവരി 17 വരെ.

Tags:    
News Summary - PhD in IIMs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.