യുവ കമ്പനി സെക്രട്ടറിമാർക്ക് അവസരം
യുവ കമ്പനി സെക്രട്ടറിമാരെ ഐ.സി.എസ്.ഐയുടെ സെൻട്രൽ രജിസ്ട്രേഷൻ സെന്ററിലേക്ക് എക്സിക്യൂട്ടിവ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും. 30 ഒഴിവുകളുണ്ട്. ഹരിയാനയിലെ മനേശ്വറിലാണ് നിയമനം.
ഐ.സി.എസ്.ഐയുടെ സി.എസ് മെംബർഷിപ്പുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത നേടിക്കഴിഞ്ഞുള്ള 1-2 വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം.
പ്രായപരിധി: 1.1.2024ൽ 31 വയസ്സ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ww.icsi.in/recruitmentcrcൽ ലഭിക്കും. ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,000 മുതൽ 60,000 രൂപവരെ ശമ്പളം ലഭിക്കും.
സംശയനിവാരണത്തിന് hr.dept@icsi.edn എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.