ബംഗളൂരുവിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) രജിസ്റ്റർ ചെയ്ത നഴ്സിങ് ബിരുദധാരികൾക്ക് പോസ്റ്റ് രജിസ്ട്രേഡ് ഇേൻറണി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.
ആകെ 66 ഒഴിവുകൾ. 21നും 30നും ഇടക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആറു മാസമാണ് പരിശീലന കാലാവധി. നിബന്ധനകൾക്ക് വിധേയമായി കാലാവധി ഒരുവർഷം വരെ നീട്ടാം. ബി.എസ്സി നഴ്സിങ്ങിന് ലഭിച്ച മാർക്കിെൻറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. www.nimhans.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോറം ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.