നീ​റ്റി​ന്​ ക​ണ്ണൂ​രും തൃ​ശൂ​രും കേ​ന്ദ്ര​ങ്ങ​ൾ

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന യോഗ്യത പരീക്ഷയായ ‘നീറ്റ്’ ഇക്കൊല്ലം 23 നഗരങ്ങളിൽ കൂടി. കേരളത്തിൽ കണ്ണൂരും തൃശൂരും ഇതിൽ ഉൾപ്പെടുന്നു. നീറ്റിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 40 ശതമാനം വർധന ഉണ്ടായ സാഹചര്യത്തിലാണ് പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം ആകെ 103 ആയി ഉയർത്താൻ തീരുമാനിച്ചതെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 12 ലക്ഷം വരുന്ന പരീക്ഷാർഥികളെ സഹായിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഏറ്റവുമടുത്ത പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാൻ സാധിക്കും.മേയ് ഏഴിനാണ് നീറ്റ് പരീക്ഷ. തൃശൂരിനും കണ്ണൂരിനും പുറമെ ഉഡുപ്പി, തിരുനൽവേലി തുടങ്ങിയവയും പുതിയ പരീക്ഷ കേന്ദ്രങ്ങളാണ്. മാർച്ച് 27 വരെ പരീക്ഷ കേന്ദ്രം പുതുക്കി നൽകാം.
Tags:    
News Summary - neet 2017 centres in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.