കരസേനയിൽ എൻ.സി.സിക്കാർക്ക് ഷോർട്ട് സർവിസ് കമീഷന് അവസരം. അവിവാഹിതർക്കാണ് അവസരം.
50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. മുൻ വർഷങ്ങളിൽ 50 ശതമാനം മാർക്ക് നേടിയിട്ടുള്ള അവസാനവർഷക്കാർക്കും അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു അക്കാദമിക് വർഷം എൻ.സി.സിയുടെ സീനിയർ ഡിവിഷനിൽ/വിങ്ങിൽ അംഗമായിരുന്നിരിക്കണം. എൻ.സി.സി സി സർട്ടിഫിക്കറ്റ് പരീക്ഷ ബി ഗ്രേഡോടെ വിജയിച്ചിരിക്കണം.
ഇതുകൂടാതെ യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്. ഇത്തരക്കാർക്ക് എൻ.സി.സി സി സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം ഉണ്ടായിരിക്കണം. എൻ.സി.സിക്കാർക്ക് 19നും 25നും ഇടയിലായിരിക്കണം പ്രായം. 2018 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ചെന്നൈയിലെ ഒാഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിലാണ് പരിശീലനം. ഫെബ്രുവരി എട്ടുവരെ ഒാൺലൈനായി അപേക്ഷിക്കാം. യുദ്ധത്തിൽ മരിച്ച സൈനികരുടെ ആശ്രിതർക്ക് ഫെബ്രുവരി 15വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്
www.joinindianarmy.nic.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.