കേന്ദ്ര സർക്കാറിെൻറ കീഴിൽ ചെെന്നെ-വേലച്ചേരിയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാഷ്യൻ ടെക്നോളജി (നിയോറ്റ്) വിവിധ പ്രോജക്ടുകളിലേക്ക് റിസർച് ഫെലോകളെ തേടുന്നു. (പരസ്യനമ്പർ NIOT/E&P/05/2017 project). സംക്ഷിപ്ത വിവരങ്ങൾ ചുവടെ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.niot.res.in ൽ ലഭിക്കും.
റിസർച് അസോസിയറ്റ് (RA) -ഡിസിപ്ലിൻ: ഒാഷ്യാനോഗ്രഫി/ഫിസിക്കൽ ഒാഷ്യാനോഗ്രഫി/മറൈൻ ജിയോഫിസിക്സ്/മറൈൻ ജിയോളജി (ഒഴിവുകൾ-3), ൈലഫ് സയൻസ് (ഒഴിവുകൾ 3). പ്രതിമാസ ഫെലോഷിപ് തുക 36,000 രൂപയും എച്ച്.ആർ.എയും. പ്രായപരിധി 35.
സീനിയർ റിസർച് ഫെലോ-ഡിസിപ്ലിൻ: ലൈഫ് സയൻസസ്/കെമിക്കൽ സയൻസ് (6 ഒഴിവുകൾ); ഒാഷ്യാനോഗ്രഫി/ഫിസിക്കൽ ഒാഷ്യാനോഗ്രഫി/ഫിസിക്സ്/മെറ്റിയറോളജി/ഒാഷ്യാനോഗ്രഫി (5 ഒഴിവുകൾ) പ്രതിമാസ ഫെലോഷിപ് തുക 28,000 രൂപയും എച്ച്.ആർ.എയും. പ്രായപരിധി 32.
ജൂനിയർ റിസർച് ഫെലോ-ഡിസിപ്ലിൻ: ഒാഷ്യാനോഗ്രഫി/ഫിസിക്കൽ ഒാഷ്യാനോഗ്രാഫി/ഫിസിക്സ്(ഒരൊഴിവ്); ൈലഫ് സയൻസ്/കെമിക്കൽ സയൻസസ് (മൂന്ന് ഒഴിവുകൾ). പ്രതിമാസ ഫെലോഷിപ് തുക 25,000 രൂപയും എച്ച്.ആർ.എയും. പ്രായപരിധി 28.
വിശദമായ യോഗ്യത മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ വെബ് സൈറ്റിലുണ്ട്. അപേക്ഷ ഒാൺലൈനായി www.niot.nes.inൽ ഫെബ്രുവരി 9 വരെ സ്വീകരിക്കും. അപേക്ഷയുടെ പ്രിൻറൗട്ട് ഒപ്പുെവച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പോടെ ഫെബ്രുവരി 16നകം കിട്ടത്തക്കവണ്ണം.
The director, National Institute of ocean technology, Valanchery-Tambaram main road, Pallikarana, Chennai--600 100, Tamilnadu എന്ന വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.