ഇ.എസ്​.​ഐ കോർപറേഷനിൽ മൾട്ടി ടാസ്​കിങ്​ സ്റ്റാഫ്​, യു.ഡി ക്ലർക്ക്​, സ്​റ്റെനോഗ്രാഫർ

കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ്​ സ്​റ്റേറ്റ്​ ഇൻഷുറൻസ്​ കോർപറേഷന്‍റെ (ESIC) വിവിധ മേഖല ഓഫിസുകളിലേക്ക്​ മൾട്ടി ടാസ്കിങ്​ സ്റ്റാഫ്​ (MTS) (ഒഴിവുകൾ 1947), അപ്പർ ഡിവിഷൻ (യു.ഡി) ക്ലർക്ക്​ (1735), സ്​റ്റെനോഗ്രാഫർ (165), തസ്തികകളിൽ നിയമനത്തിന്​ അപേക്ഷിക്കാം. സ്ഥിരം നിയമനമാ

ണ്​. മേഖല അടിസ്​ഥാനത്തിലാണ്​ അപേക്ഷ​. ESIC കേരള മേഖലയുടെ കീഴിൽ (തൃശൂർ) മൾട്ടി ടാസ്കിങ്​ സ്റ്റാഫ്​ 60, യു.ഡി ക്ലർക്ക്​ 66, സ്​റ്റെനോഗ്രാഫർ 4; കർണാടക മേഖലയിൽ MTS 65, യു.ഡി ക്ലർക്ക്​ 199, സ്​റ്റെനോഗ്രാഫർ 18; തമിഴ്​നാട്​ മേഖലയിൽ MTS 219, യു.ഡി ക്ലർക്ക്​ 150, സ്​റ്റെനോഗ്രാഫർ 16 എന്നിങ്ങനെയാണ്​ ഒഴിവുകൾ ​. വിജ്ഞാപനം www.esic.nic.inൽ.

യോഗ്യത: മൾട്ടി ടാസ്​കിങ്​ സ്റ്റാഫ്​- എസ്​.എസ്​.എൽ.സി/തത്തുല്യം. പ്രായം: 18-25 വയസ്സ്​. ശമ്പളനിരക്ക്​ 18,000-56,900 രൂപ.

യു.ഡി ക്ലർക്ക്​-ബിരുദവും കമ്പ്യൂട്ടർ വർക്കിങ്​ നോള​ജും. പ്രായം 18-27 വയസ്സ്​. ശമ്പളനിരക്ക്​ 25,500-81,100 രൂപ.

സ്​റ്റെനോഗ്രാഫർ-പ്ലസ്​ടു/തത്തുല്യം. സ്കിൽ ടെസ്റ്റ്​-ഡിക്​റ്റേഷൻ-10 മിനിറ്റ്​ (മിനിറ്റിൽ 80 വാക്ക്​ വേഗം വേണം). ട്രാൻസ്ക്രിപ്​ഷൻ-50 മിനിറ്റ്​​ (ഇംഗ്ലീഷ്​), 65 മിനിറ്റ്​​ (ഹിന്ദി) (കമ്പ്യൂട്ടറിൽ). പ്രായം 18-27 വയസ്സ്​. ശമ്പളനിരക്ക്​ 25,500-81,100 രൂപ.

സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക്​ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്​.

അപേക്ഷഫീസ്​ 500 രൂപ. വനിതകൾ, എസ്​.സി/എസ്​.ടി/പി.ഡബ്ലിയു.ഡി/ഡിപാർട്ട്​മെന്‍റ്​ ജീവനക്കാർ/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽ പെടുന്നവർക്ക്​ 250 രൂപ. അപേക്ഷ ഓൺലൈനായി ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ​.

Tags:    
News Summary - Multi-Tasking Staff, UD Clerk, Stenographer at ESI Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.