കേരള സർക്കാർ സംരംഭമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
തസ്തികകളും ഒഴിവുകളും ക്രമത്തിൽ: ഫിനാൻസ് മാനേജർ (ഒന്ന്), ഡെപ്യൂട്ടി മാനേജർ പ്രൊഡക്ഷൻ (ഒന്ന്), ഡെപ്യൂട്ടി മാനേജർ (മെയിൻറനൻസ്/പ്രോജക്ട്സ്) (ഒന്ന്), അസിസ്റ്റൻറ് മാനേജർ (പ്രൊഡക്ഷൻ), അസിസ്റ്റൻറ് മാനേജർ ഇലക്ട്രിക്കൽ (ഒന്ന്), അസിസ്റ്റൻറ് മാനേജർ (ക്യു.സി) (ഒന്ന്), ജൂനിയർ മാനേജർ (ഫിനാൻസ്) (ഒന്ന്), ജൂനിയർ മാനേജർ (പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) (ഒന്ന്), സീനിയർ അക്കൗണ്ടൻറ് (ഒന്ന്).
ഡെപ്യൂട്ടി മാനേജർ (മെയിൻറനൻസ്/പ്രോജക്ട്സ് തസ്തികയിൽ കരാർ നിയമനമാണ്. മറ്റു തസ്തികകളിലേക്കെല്ലാം സ്ഥിരനിയമനമാണ്.
http://ksdp.co.in ൽ ഒാരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. നവംബർ 25വരെ അപേക്ഷകൾ സ്വീകരിക്കും. തപാലിലോ ksdppersonnel@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.